കർണാടകയിൽ കോൺഗ്രസ്‌ മുന്നിൽ; വിജയിച്ചവർ ബംഗളൂരുവിലെത്താൻ നിർദേശം

news image
May 13, 2023, 7:20 am GMT+0000 payyolionline.in

ബംഗളൂരു > കർണാടക നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ ഫലം പുറത്ത് വരുമ്പോൾ കോൺഗ്രസിന് മുന്നേറ്റം. കേവല ഭൂരിപക്ഷമായ 113 സീറ്റ്‌ പിന്നിട്ടു. കോൺഗ്രസ് ആസ്ഥാനത്ത് പ്രവർത്തകർ ആഘോഷം ആരംഭിച്ചു. വരുണയിൽ കോൺഗ്രസ് നേതാവ് സിദ്ധരാമയ്യയും കനകപുരിയിൽ കോൺഗ്രസ് നേതാവ് ഡി കെ ശിവകുമാറും മുന്നിലാണ്. ഹുബ്ബള്ളി – ധാർവാഡ് മണ്ഡ‍ലത്തിൽ മുൻ മുഖ്യമന്ത്രി ജഗദീഷ് ഷെട്ടർ ഒരുവേളയിൽ പിന്നിലായിരുന്നെങ്കിലും വീണ്ടു മുന്നിലെത്തി. കുതിരക്കച്ചവടം ഒഴിവാക്കാൻ വിജയിച്ച നേതാക്കളോട്‌ ബംഗളൂരുവിലെത്താൻ കോൺഗ്രസ്‌ ആവശ്യപ്പെട്ടിട്ടുണ്ട്‌.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe