ഗ​താ​ഗ​ത അ​പ​ക​ട​ങ്ങ​ൾ ഭൂ​രി​പ​ക്ഷ​വും ഫോ​ൺ ഉ​പ​യോ​ഗം വ​ഴി

news image
Oct 4, 2024, 6:56 am GMT+0000 payyolionline.in

കു​വൈ​ത്ത് സി​റ്റി: രാ​ജ്യ​ത്ത് ക​ഴി​ഞ്ഞ ആ​റു മാ​സ​ത്തി​നി​ടെ രേ​ഖ​പ്പെ​ടു​ത്തി​യ​ത് 30 ല​ക്ഷം ഗ​താ​ഗ​ത നി​യ​മ ലം​ഘ​ന​ങ്ങ​ള്‍. ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം പു​റ​ത്തി​റ​ക്കി​യ സ്ഥി​തി​വി​വ​ര​ക്ക​ണ​ക്കു​ക​ളി​ലാ​ണ് ഇ​ക്കാ​ര്യ​ങ്ങ​ള്‍ വ്യ​ക്ത​മാ​ക്കി​യ​ത്. അ​മി​ത വേ​ഗ​മാ​ണ് നി​യ​മ​ലം​ഘ​ന​ങ്ങ​ളി​ൽ ഭൂ​രി​പ​ക്ഷ​വു​മെ​ന്ന് ഓ​പ​റേ​ഷ​ൻ​സ് ആ​ൻ​ഡ് ട്രാ​ഫി​ക് അ​ഫ​യേ​ഴ്സ് സെ​ക്ട​ര്‍ അ​റി​യി​ച്ചു.

അ​ശ്ര​ദ്ധ മൂ​ല​മു​ണ്ടാ​കു​ന്ന അ​പ​ക​ട​ങ്ങ​ളി​ൽ 93 ശ​ത​മാ​ന​വും ഡ്രൈ​വി​ങ് സ​മ​യ​ത്ത് മൊ​ബൈ​ൽ ഫോ​ൺ ഉ​പ​യോ​ഗി​ക്കു​ന്ന​ത് കാ​ര​ണ​മാ​ണ്. 2024 ആ​ദ്യ പ​കു​തി​യി​ൽ ഇ​ത്ത​ര​ത്തി​ലു​ള്ള 30,868 ലം​ഘ​ന​ങ്ങ​ളും 9,472 മ​റ്റ് അ​ശ്ര​ദ്ധ മൂ​ല​മു​ള്ള ലം​ഘ​ന​ങ്ങ​ളും രേ​ഖ​പ്പെ​ടു​ത്തി​യ​താ​യി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

അ​തേ​സ​മ​യം, ഗ​താ​ഗ​ത ലം​ഘ​ന​ങ്ങ​ൾ കു​റ​ക്കു​ന്ന​തി​നാ​യി അ​ധി​കൃ​ത​ർ വി​വി​ധ പ​ദ്ധ​തി​ക​ൾ ന​ട​പ്പി​ലാ​ക്കി​വ​രു​ക​യാ​ണ്. കൂ​ടു​ത​ൽ കാ​മ​റ​ക​ൾ സ്ഥാ​പി​ക്കു​ക​യും പ​രി​ശോ​ധ​ന​ക​ൾ ശ​ക്ത​മാ​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe