പയ്യോളി : ഗലാർഡിയപള്ളിക്കര പബ്ലിക് സ്കൂളിൽ രാജ്യത്തിന്റെ 79 ആം സ്വാതന്ത്രദിനാഘോഷ പരിപാടികൾ കുട്ടികളുടെ വിവിധങ്ങളായ കലാപരിപാടികളോട് നടത്തപ്പെട്ടു. രാവിലെ സ്കൂൾ മൈതാനിയിൽ നടന്ന പതാക ഉയർത്തൽ ചടങ്ങ് പയ്യോളി സബ് ഇൻസ്പെക്ടർ ഷമീർ പി ഉദ്ഘാടനം ചെയ്തു.
പരിപാടിയിൽ അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ സുമേഷ്,റിയാസ് മാസ്റ്റർ, ഒ-കെ ഫൈസൽ മാസ്റ്റർ, ആർ കെ റഷീദ്, ഷംസീന, ബൽകീസ്,ഷുഹൈബ് ദാരിമി,ഫസീല, സുനിത, ജസ്ന, രൂപകല,ഹസൂറ, ഹനാന,സുമയ്യ, നിഷിത, റുഖിയ, ശ്രുതി, ശമിത, എന്നിവർ പങ്കെടുത്തു.കുട്ടികളുടെ വിവിധങ്ങളായ കലാപരിപാടികളും ക്വിസ് മത്സര പരിപാടികളും നടന്നു. പരിപാടിയിൽ വിജയിച്ചവർക്കുള്ള സമ്മാനദാനം സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് സ്ഥാപന മേധാവികൾ നൽകി.