തിക്കോടി : ഗലാർഡിയ പബ്ലിക് സ്കൂളിൽ കുട്ടികളുടെ വിവിധങ്ങളായ കഴിവുകൾ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി വിവിധ തലങ്ങളെ ചേർത്ത് പിടിച്ച് സർഗോത്സവം പരിപാടി സംഘടിപ്പിപ്പിച്ചു.
ലോകത്തിനു മുമ്പിൽ നിസ്സഹായരായി നിൽക്കുന്ന ഫലസ്തീൻ ജനതക്കുള്ള ഐക്യദാർഢ്യവും പരിപാടിയിൽ നടന്നു.
ലോകത്ത് യുദ്ധം അവസാനിപ്പിക്കണമെന്നും യുദ്ധത്തെ
പ്രോത്സാഹിപ്പിക്കരുതെന്ന സന്ദേശം ഉയർത്തിപ്പിടിച്ചുകൊണ്ട് കുട്ടികളുടെ ഫലസ്തീൻ ഐക്യദാർഢ്യം സന്ദേശ പരിപാടി ഏറെ ശ്രദ്ദേയമായി.
അതോടൊപ്പം സ്റ്റേജ് സ്റ്റേജിതര പരിപാടികളിൽ കുട്ടികളിലെ മെച്ചപ്പെട്ട പ്രകടനമാണ് കാണാൻ കഴിഞ്ഞത്.പ്രസ്തുത പരിപാടി തമീമുൽ അൻസാരി കോളേജ് പ്രിൻസിപ്പൽ സുഹൈൽ ഹൈത്തമി ഉദ്ഘാടനം ചെയ്തു.സ്ഥാപനം സെക്രട്ടറി വി – വി റിയാസ് അധ്യക്ഷൻ വഹിച്ചു.
അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ഒ.കെ ഫൈസൽ സ്വാഗതവും പറഞ്ഞു.പരിപാടിയിൽ ഷുഹൈബ് ദാരിമി, പ്രിൻസിപ്പൽ ഷംസീന, ടീച്ചേഴ്സ് അക്കാദമി പ്രിൻസിപ്പൽ ബൽക്കീസ്, പി ടി എ പ്രസിഡണ്ട് അജ്മൽ,ഫസീല സുനിത,ജസ്ന, രമ രൂപകല,ഹനാന, സുമയ്യ,ഹസൂറ, നിഷിത, ശ്രുതി,റുഖിയ എന്നിവർ പങ്കെടുത്തു