നിയമസഭയിലെ നയപ്രഖ്യാപന പ്രസംഗത്തിൽ മന്ത്രിസഭ അംഗീകരിച്ച നിർണ്ണായക ഭാഗങ്ങൾ ഗവർണർ ഒഴിവാക്കിയതിനെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്ത്. കേന്ദ്ര സർക്കാരിനെതിരായ വിമർശനങ്ങൾ ഉൾപ്പെട്ട 12, 15, 16 ഖണ്ഡികകളാണ് ഗവർണർ വായിക്കാതെ വിട്ടത്. ഗവർണർ ഒഴിവാക്കിയ ഈ ഭാഗങ്ങൾ മുഖ്യമന്ത്രി സഭയിൽ വായിച്ചു.
സംസ്ഥാന സർക്കാർ സുപ്രീം കോടതിയെ സമീപിച്ച ബില്ലുകളുടെ വിഷയവും കേന്ദ്രം സൃഷ്ടിക്കുന്ന സാമ്പത്തിക പ്രതിസന്ധിയും പ്രതിപാദിക്കുന്ന ഭാഗങ്ങളാണ് ഗവർണർ ബോധപൂർവ്വം ഒഴിവാക്കിയത്. സംസ്ഥാന നിയമസഭ പാസാക്കിയ ബില്ലുകൾ ഗവർണർ ദീർഘകാലമായി ഒപ്പിടാതെ കെട്ടിവെച്ചിരിക്കുന്നതിനെതിരെ സർക്കാർ നൽകിയ ഹർജി നിലവിൽ സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ചിന്റെ പരിഗണനയിലാണ്. ഈ വസ്തുത നയപ്രഖ്യാപനത്തിൽ ഉൾപ്പെടുത്തിയിരുന്നെങ്കിലും ഗവർണർ ഇത് വായിക്കാൻ തയ്യാറായില്ല.
ഗവർണർ ഒഴിവാക്കിയത്
- ഖണ്ഡിക 12: ഇത്തരം സാമൂഹികവും സ്ഥാപനപരവുമായ നേട്ടങ്ങൾ കൈവരിച്ചിട്ടും ധനകാര്യ ഫെഡറലിസത്തിന്റെ ഭരണഘടനാപരമായ തത്വങ്ങളും ദുർബലപ്പെടുത്തുന്ന യൂണിയൻ ഗവൺമെന്റിന്റെ തുടർച്ചയായ പ്രതികൂല നടപടികളുടെ ഫലമായി കേരളം ഗുരുതരമായ സാമ്പത്തിക ഞെരുക്കം നേരിട്ടുകൊണ്ടിരിക്കുകയാണ്
- ഖണ്ഡിക 15: സംസ്ഥാന നിയമസഭകൾ പാസാക്കിയ ബില്ലുകൾ ദീർഘകാലമായി കെട്ടിക്കിടക്കുകയാണ് ഈ വിഷയങ്ങളിൽ എൻറെ സർക്കാർ സുപ്രീംകോടതി സമീപിക്കുകയും അവ ഒരു ഭരണഘടന റഫർ ചെയ്തിരിക്കുകയാണ്
- ഗവർണർ കൂട്ടിച്ചേർത്ത വാചകം
പതിനാറാം ഖണ്ഡികയുടെ അവസാന വരിയിൽ, എൻറെ സർക്കാർ കരുതുന്നു.
മന്ത്രിസഭ ഔദ്യോഗികമായി അംഗീകരിച്ചു നൽകിയ നയപ്രഖ്യാപന പ്രസംഗത്തിൽ ഗവർണർ സ്വന്തം ഇഷ്ടപ്രകാരം മാറ്റം വരുത്തിയത് ഭരണഘടനാ വിരുദ്ധമാണെന്ന് അദ്ദേഹം വ്യക്തമാക്കി. ഗവർണർ കൂട്ടിച്ചേർത്തതും സർക്കാർ നൽകിയത് ഒഴിവാക്കിയതും നിലനിൽക്കില്ലെന്ന് സ്പീക്കർ വ്യക്തമാക്കി മന്ത്രിസഭ തീരുമാനിച്ച നയ പ്രഖ്യാപനം അച്ചടിച്ച് വിതരണം ചെയ്തിട്ടുണ്ട് അത് അംഗീകരിക്കണമെന്ന മുഖ്യമന്ത്രിയുടെ അഭ്യർത്ഥനയെ തുടർന്നാണ് സ്പീക്കറിന്റെ പ്രഖ്യാപനം.
