കാഞ്ഞങ്ങാട്: ഗുളിക രൂപത്തിലുള്ള മയക്കുമരുന്നിമായി കാഞ്ഞങ്ങാട്ട് യുവാവ് അറസ്റ്റിൽ. കിഴക്കുംകര കുശവൻകുന്നിലെ കാർ പാർക്കിങ് ഗ്രൗണ്ടിനടുത്തുനിന്നാണ് മയക്കുമരുന്ന് ഇനത്തിൽപെട്ട 7.965 ഗ്രാം ഗുളികകളും മറ്റൊരുതരത്തിൽപെട്ട 22.296 ഗ്രാം ഗുളികകളും പിടികൂടിയത്. കണ്ണൂർ മാടായി പുതിയങ്ങാടിയിലെ പി. ഫിറാഷാണ് (34) അറസ്റ്റിലായത്.
ഹോസ്ദുർഗ് എക്സൈസ് ഇൻസ്പെക്ടർ ജിഷ്ണുകുമാറിന്റെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്. പ്രതിയെ റിമാൻഡ് ചെയ്തു. മയക്കുമരുന്ന് കേസുകളിൽ ഇയാൾ ജയിലിൽ കഴിഞ്ഞിട്ടുണ്ട്. അസി. എക്സൈസ് ഇൻസ്പെക്ടർ രാജീവൻ, സിവിൽ എക്സൈസ് ഓഫിസർമാരായ അനീഷ്, അജൂബ്, സി.ഇ.ഒമാരായ ശാന്തികൃഷ്ണ, ശുഭ, സി.ഇ.ഒ ഡ്രൈവർ സുധീർകുമാർ എന്നിവർ പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.
