പയ്യോളി: ചാത്തൂത്താഴ കുടുംബ കൂട്ടായ്മയുടെ വാർഷിക ജനറൽ ബോഡി യോഗം പയ്യോളി അരങ്ങിൽ ശ്രീധരൻ ഓഡിറ്റോറിയത്തിൽ നടന്നു. വൈവിധ്യമാർന്ന മേഖലകളിൽ മികവ് തെളിയിച്ച വ്യക്തികളെയും കുടുംബത്തിലെ മുതിർന്ന അംഗങ്ങളെയും ചടങ്ങിൽ ആദരിച്ചു.
കൊയിലാണ്ടി നിയോജക മണ്ഡലം നിയുക്ത എം.എൽ.എ അഡ്വ. കെ. പ്രവീൺകുമാർ യോഗം ഉദ്ഘാടനം ചെയ്തു. പയ്യോളി നഗരസഭാ വൈസ് ചെയർപേഴ്സൺ മുജേഷ് ശാസ്ത്രി, ബി.എസ്.എസ് നാഷണൽ അവാർഡ് ജേതാവും നാടൻപാട്ട് കലാകാരിയുമായ ഷൈനി പ്രകാശ് ആവള, കാലിക്കറ്റ് യൂണിവേഴ്സിറ്റി എം.എസ്.സി ഹ്യൂമൻ ഫിസിയോളജിയിൽ മൂന്നാം റാങ്ക് നേടിയ ആര്യ ബി. ചന്ദ്ര എന്നിവരെ അദ്ദേഹം ആദരിച്ചു.
കുടുംബ പരമ്പരയിലെ മരുമക്കളായ മുതിർന്ന വനിതാരത്നങ്ങൾ വേങ്ങോട്ട് കൊറുമ്പി, ലീലാ കുമാരൻ, മീനാക്ഷി ചെറിയത്തുതാഴ, സുജാതാ കൃഷ്ണൻ, ശാരദാ നാരായണൻ, അനിതാ ശശി, പുഷ്പ കീഴലത്ത്, ബീന, കാർത്ത്യായനി ആറ്റുവെപ്പിൽ, ശ്യാമള ഒ.കെ എന്നിവരെയും ചടങ്ങിൽ ആദരിച്ചു. രക്ഷാധികാരി കൊവ്വമ്മൽ ആണ്ടി, പ്രസിഡന്റ് രാജൻ കെ.ടി, സെക്രട്ടറി ശശി കെ, ട്രഷറർ സന്തോഷ് എ.വി, മുജേഷ് ശാസ്ത്രി, ഷൈനി പ്രകാശ് എന്നിവർ ആദരിക്കൽ ചടങ്ങിന് നേതൃത്വം നൽകി.
കുടുംബ കൂട്ടായ്മ പ്രസിഡന്റ് രാജൻ കെ.ടി അധ്യക്ഷത വഹിച്ച യോഗത്തിൽ കുഞ്ഞിക്കണ്ണൻ തുറശ്ശേരിക്കടവ് അനുശോചന പ്രമേയം അവതരിപ്പിച്ചു. ശശി കെ സ്വാഗതവും മധു എ.വി സരിഗ നന്ദിയും പറഞ്ഞു.
