ആലങ്ങാട്: വ്യാപാര സ്ഥാപനത്തിലെ ചാരിറ്റി ബോക്സ് മോഷ്ടിച്ച സംഭവത്തിൽ അന്തർ സംസ്ഥാന തൊഴിലാളി പിടിയിൽ. ആസാം മാരിഗോൺ ജില്ലയിലെ ബോർബോറി ഗ്രാമത്തിൽ ആഷദുൽ ഇസ്ലാം (30) ആണ് ആലങ്ങാട് വെസ്റ്റ് പൊലീസ് പിടിയിലായത്. മാളികം പീടികയിലെ ചായക്കട കുത്തിത്തുറന്ന് ആറായിരത്തോളം രൂപ അടങ്ങിയ മൂന്ന് ചാരിറ്റി ബോക്സുകളാണ് മോഷ്ടിച്ചത്.
ഈ ബോക്സുകൾ ഇയാൾ സുഹൃത്തിന്റെ വീട്ടിൽ കൊണ്ടുവെച്ചു. സംശയം തോന്നിയ വീട്ടുടമ പൊലീസിൽ അറിയിക്കുകയായിരുന്നു. ഇൻസ്പെക്ടർ ജസ്റ്റിൻ, എസ്.ഐമാരായ രാജേഷ് കുമാർ, അൻസാർ സീനിയർ സി.പി.ഒമാരായ ഷാരോ, പ്രവീൺ, സി.പി.ഒ അൻസാർ എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.