ആപ്പിൾ ജീവനക്കാർ ഓഫിസിൽ ചാറ്റ്ജിപിടി ഉപയോഗിക്കുന്നത് കമ്പനി നിരോധിച്ചു. ചാറ്റ്ജിപിടിയുടെ ആദ്യത്തെ മൊബൈൽ ആപ്പ് ആപ്പിൾ ആപ്പ്സ്റ്റോറിൽ അവതരിപ്പിച്ചതിനു പിന്നാലെയാണ് സ്വന്തം ജീവനക്കാർ സേവനം ഉപയോഗിക്കുന്നത് കമ്പനി വിലക്കിയത്. തന്ത്രപ്രധാന വിവരങ്ങൾ ജീവനക്കാർ എഐ ചാറ്റ്ബോട്ടുമായി പങ്കിടാനുള്ള സാധ്യത വിലയിരുത്തിയാണ് ചാറ്റ്ജിപിടിയുടെ ഉപയോഗം പൂർണമായി വിലക്കിയത്.
കോഡിങ് പ്ലാറ്റ്ഫോമായ ഗിറ്റ്ഹബിന്റെ ഓട്ടമേറ്റഡ് കോഡിങ് സംവിധാനമായ കോപൈലറ്റിനും വിലക്കുണ്ട്. ആമസോൺ, സാംസങ്, ഗൂഗിൾ എന്നീ കമ്പനികളും ചാറ്റ്ജിപിടി ഉൾപ്പെടെയുള്ള എഐ ചാറ്റ്ബോട്ടുകൾ ഉപയോഗിക്കുന്നതിനു നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.