ചേരാനല്ലൂർ വാഹനാപകടം: ക്രൈംബ്രാഞ്ച് മൊഴിയെടുത്തു; അന്വേഷണത്തിൽ പ്രതീക്ഷയുണ്ട്: ഭദ്രകീർത്തി

news image
Nov 4, 2026, 11:45 am GMT+0000 payyolionline.in

കൊച്ചി: ചേരാനല്ലൂർ വാഹനാപകട കേസിൽ 17കാരന്റെ പിതാവായ ജഡ്ജി തെളിവ് നശിപ്പിച്ചെന്ന ആരോപണത്തിൽ ക്രൈംബ്രാഞ്ച് മൊഴിയെടുത്തെന്ന് ജയബാലകൃഷ്ണന്റെ മകൾ ഭദ്രകീർത്തി. അന്വേഷണത്തിൽ പ്രതീക്ഷയുണ്ടെന്നും ഭദ്രകീർത്തി പറഞ്ഞു.
സംശയങ്ങളെല്ലാം പറഞ്ഞിട്ടുണ്ട്. സംഭവ സ്ഥലത്ത് ജഡ്ജിയും ഭാര്യയും സുഹൃത്തും വന്നതുമായി ബന്ധപ്പെട്ടുള്ള സംശയങ്ങളായിരുന്നു ഞങ്ങൾ പറഞ്ഞത്. അത് അവർ പരിഗണിച്ചിട്ടുണ്ട്. നടപടികൾ സ്വീകരിക്കുമെന്ന് ഉറപ്പ് നൽകിയിട്ടുണ്ട്. തെളിവായി സിസിടിവി ദൃശ്യങ്ങൾ അടക്കം നൽകിയിട്ടുണ്ട്. അന്വേഷണത്തിൽ പ്രതീക്ഷയുണ്ട്. അവരെക്കൊണ്ട് പറ്റുന്നത് ചെയ്തിട്ടുണ്ട്. ഇനിയും ചെയ്യാനുമുണ്ട്. ചെയ്യുമെന്നുള്ള വിശ്വാസവുമുണ്ട് – ഭദ്രകീർത്തി പറഞ്ഞു.

അതേസമയം, കേസിൽ 17കാരന്റെ പിതാവായ അഡീഷണൽ ജഡ്ജിയുടെ മുൻകൂർ ജാമ്യപേക്ഷയെ എതിർത്താണ് പൊലീസ് റിപ്പോർട്ട് നൽകിയത്. പ്രതി ഉന്നത സ്വാധീനമുള്ളയാളെന്നും തെളിവ് നശിപ്പിക്കാൻ സാധ്യതയെന്നും പൊലീസ്. കേസിൽ പ്രതിയായ അഡീഷണൽ സെഷൻസ് ജഡ്ജിയുടെ മുൻകൂർ ജാമ്യപേക്ഷ മറ്റന്നാൾ ഹൈക്കോടതി പരിഗണിക്കും.

നിയമത്തിന് മുന്നിൽ എല്ലാവരും തുല്യർ എന്നും പൊലീസ് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നുണ്ട്. മുൻകൂർ ജാമ്യം നൽകരുത് എന്നും പൊലീസ് പ്രോസിക്യൂട്ടർക്ക് നൽകിയ റിപ്പോർട്ടിൽ പറയുന്നു. സെഷൻസ് ജഡ്ജിയുടെ മുൻകൂർ ജാമ്യപേക്ഷ അഞ്ചാം തീയതി ഹൈകോടതി പരിഗണിക്കും. നേരത്തെ ജഡ്ജിയെ അറസ്റ്റ് ചെയുന്നത് കോടതി വിലക്കിയിരുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe