ചേരാനെല്ലൂര്‍ വാഹനാപകട കേസ്: പ്രതിയായ ജഡ്ജി മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയില്‍

news image
Oct 29, 2026, 1:31 am GMT+0000 payyolionline.in

എറണാകുളം: ചേരാനെല്ലൂര്‍ വാഹനാപകട കേസില്‍ പ്രതിയായ ജഡ്ജി മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയില്‍. ജാമ്യാപേക്ഷ ഹൈക്കോടതി നാളെ പരിഗണിക്കും. വാഹനം ഓടിച്ച 17കാരന്റെ പിതാവായ സെഷന്‍സ് ജഡ്ജിയെ പോലീസ് പ്രതിച്ചേര്‍ത്തിരുന്നു. കേസില്‍ ജഡ്ജിയെ ചോദ്യം ചെയ്തിരുന്നു. അറസ്റ്റ് അനുമതി തേടി പൊലീസ് ഹൈക്കോടതിയെ സമീപിച്ചതിന് പിന്നാലെയാണ് ജഡ്ജി മുന്‍കൂര്‍ ജാമ്യപേക്ഷ നല്‍കിയത്. ജസ്റ്റിസ് കൗസര്‍ ഇടപഗത്തിന്റെ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുക.

അതേസമയം, ജഡ്ജിക്കെതിരെ ഉള്ള നടപടി രണ്ട് ദിവസത്തിന് ശേഷമായിരിക്കും. തിടുക്കപ്പെട്ട് നടപടി വേണ്ടെന്നാണ് ഹൈക്കോടതി അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റിയുടെ തീരുമാനം. നടപടി, പൊലീസ് അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മതി എന്നാണ് തീരുമാനം. അതിനിടെ, ജയബാലകൃഷ്ണന്റെ കുടുംബം ഹൈക്കോടതി രജിസ്ട്രാറെ കണ്ടു. ജഡ്ജിയെ സസ്‌പെന്‍ഡ് ചെയ്യണമെന്നായിരുന്നു തൃശ്ശൂര്‍ ജില്ലയുടെ ചുമതലയുള്ള ഹൈക്കോടതി ജഡ്ജിയുടെ റിപ്പോര്‍ട്ട്.

ജഡ്ജിയെ പിരിച്ചുവിടണമെന്നാണ് ജയബാലകൃഷ്ണന്റെ കുടുംബത്തിന്റെ ആവശ്യം. ജഡ്ജിയുടെ ഫ്‌ളാറ്റില്‍ നടത്തിയ പരിശോധനയില്‍ ആഡംബര ബൈക്ക് അടക്കം പിടിച്ചെടുത്തിരുന്നു. ജഡ്ജിയുടെ വീട്ടില്‍ പരിശോധന തുടരുകയാണ്. ക്രൈംബ്രാഞ്ച് എസ്പിയും സംഘവുമാണ് പരിശോധന നടത്തുന്നത്. സിസിടിവി ഹാര്‍ഡ് ഡിസ്‌ക് അടക്കമുള്ളവ കണ്ടുകെട്ടും. കേസില്‍ കാറിന്റെ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് റദ്ദ് ചെയ്യുന്നതിന് മുന്നോടിയായി ഉടമയായ സെക്ഷന്‍ സ്റ്റേജ് എംവിഡി കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe