സെനോട്രാൻസ്പ്ലാന്റേഷൻ ചരിത്രപരമായ മുന്നേറ്റവുമായി ചൈനീസ് ശസ്ത്രക്രിയാ വിദഗ്ധർ. പന്നിയുടെ ശ്വാസകോശം മസ്തിഷ്ക മരണം സംഭവിച്ച മനുഷ്യനിൽ വിജയകരമായി മാറ്റിവച്ചു. നേച്ചർ മെഡിസിൻ ജേണലിലാണ് പ്രസിദ്ധീകരിച്ചത്. അവയവമാറ്റത്തിന് ജനിതകമായി രൂപകൽപ്പന ചെയ്ത പന്നികളെ ഉപയോഗിക്കുന്നതിനുള്ള വമ്പൻ ചുവടുവെപ്പാണ് ശസ്ത്രക്രിയയെന്നും ലേഖനത്തിൽ പറയുന്നു. 2024 മെയിൽ ഗ്വാങ്ഷോ മെഡിക്കൽ യൂണിവേഴ്സിറ്റിയിലെ ഫസ്റ്റ് അഫിലിയേറ്റഡ് ഹോസ്പിറ്റലിലാണ് ശസ്ത്രക്രിയ നടത്തിയത്. തലച്ചോറിൽ ഗുരുതരമായ രക്തസ്രാവം അനുഭവപ്പെട്ട 39 വയസ്സുള്ള പുരുഷന്റെ ഇടത് ശ്വാസകോശമാണ് മാറ്റിവെച്ചത്. മനുഷ്യ കലകളുമായുള്ള അനുയോജ്യത വർദ്ധിപ്പിക്കുന്നതിനായി ജനിതകമാറ്റം വരുത്തിയ പന്നിയുടെ ശ്വാസകോശമാണ് ഉപയോഗിച്ചത്. ഒമ്പത് ദിവസം ശ്വാസകോശം വിജയകരമായി പ്രവർത്തിച്ചു. ഈ കാലയളവിൽ, അവയവം ഓക്സിജനും കാർബൺ ഡൈ ഓക്സൈഡും ഫലപ്രദമായി കൈമാറ്റം ചെയ്തുവെന്നും ജേർണലിൽ പറയുന്നു. മനുഷ്യ ദാതാക്കൾക്കും സ്വീകർത്താക്കൾക്കും ഇടയിൽ പോലും ശ്വാസകോശ മാറ്റിവെക്കൽ കടുത്ത പ്രതിസന്ധി നിറഞ്ഞതാണ്. അതിനിടയിലാണ് പന്നിയുടെ ശ്വാസകോശം മനുഷ്യനിൽ മാറ്റിവെച്ചത്. സെനോട്രാൻസ്പ്ലാന്റേഷനിലെ ഒരു പ്രധാന തടസ്സം മറികടക്കാൻ ജീൻ എഡിറ്റ് ചെയ്ത പന്നികളെ ഉപയോഗിക്കുന്നതിന്റെ സാധ്യതയാണ് ശസ്ത്രക്രിയ തുറന്നിട്ടത്. നേരത്തെ പന്നികളുടെ വൃക്ക മനുഷ്യനിൽ മാറ്റിവെച്ച ഒന്നിലധികം സംഭവങ്ങൾ ഉണ്ടായിരുന്നു. മനുഷ്യശരീരത്തിലെ പന്നിയുടെ ശ്വാസകോശത്തിന്റെ പെരുമാറ്റത്തെക്കുറിച്ച് നിർണായകമായ ഉൾക്കാഴ്ചകൾ നൽകുന്നതാണ് നേട്ടമെന്ന് മസാച്യുസെറ്റ്സ് ജനറൽ ആശുപത്രിയിലെ സർജനായ റിച്ചാർഡ് പിയേഴ്സൺ പറഞ്ഞു. നൂതന മെഡിക്കൽ സാങ്കേതികവിദ്യയുടെ വികസനത്തിൽ ചൈനയുടെ വളർന്നുവരുന്ന കഴിവും ശസ്ത്രക്രിയ എടുത്തുകാണിക്കുന്നു
- Home
- Latest News
- ചൈനയിൽ പിറന്നത് ചരിത്രം, പന്നിയുടെ ശ്വാസകോശം മനുഷ്യനിൽ, ശസ്ത്രക്രിയ വിജയം
ചൈനയിൽ പിറന്നത് ചരിത്രം, പന്നിയുടെ ശ്വാസകോശം മനുഷ്യനിൽ, ശസ്ത്രക്രിയ വിജയം
Share the news :

Aug 27, 2025, 6:39 am GMT+0000
payyolionline.in
കുറ്റ്യാടി ചുരത്തില്‍ വാഹനാപകടം; താമരശ്ശേരി വഴിയുള്ള വാഹനങ്ങള്‍ കുറ്റ്യാടി വഴ ..
ജെസിബി, തുറന്ന ജീപ്പില്‍ എൻട്രി,മദ്യപിച്ച് മതിൽ തകര്‍ത്തു; പരിധിവിട്ട് കാലിക് ..
Related storeis
കരൂർ ദുരന്തം; മരിച്ചവരുടെ കുടുംബങ്ങളെ വിജയ് ഏറ്റെടുക്കുമെന്ന് ടി.വി...
Oct 14, 2025, 4:41 am GMT+0000
ഗുരുതര പാർശ്വഫലം; മൂന്ന് ഇന്ത്യൻ നിർമിത ചുമമരുന്നുകൾക്കെതിരെ മുന്‍...
Oct 14, 2025, 4:37 am GMT+0000
ആരോഗ്യ മേഖലയുടെ വിഷന്‍ 2031 നയരേഖ; തിരുവല്ലയില്‍ ഇന്ന് നടക്കുന്ന സെ...
Oct 14, 2025, 4:33 am GMT+0000
ദീപാവലിയ്ക്ക് നാട്ടിലേക്ക് ട്രെയിനിലാണോ യാത്ര ? ഇതൊന്നും കയ്യിൽ വെക...
Oct 14, 2025, 4:23 am GMT+0000
മൂടാടിയിൽ ‘ലളിതം കാറ്ററിംഗ് യൂണിറ്റ്’ പ്രവർത്തനം തുടങ്ങി
Oct 14, 2025, 4:22 am GMT+0000
‘യുഡിഎഫ് പ്രവർത്തകർ സ്ഫോടക വസ്തു എറിഞ്ഞു’; പേരാമ്പ്ര സം...
Oct 13, 2025, 5:13 pm GMT+0000
More from this section
മണക്കുളങ്ങര ക്ഷേത്രോത്സവത്തിനിടെ ആനയിടഞ്ഞപ്പോൾ കുത്തേറ്റ കൂട്ടാന ഗു...
Oct 13, 2025, 2:21 pm GMT+0000
എടപ്പാളിൽ സ്കൂൾ ബസ് നിയന്ത്രണം വിട്ട് കടയിലേക്ക് ഇടിച്ചു കയറി; ഒരാള...
Oct 13, 2025, 1:48 pm GMT+0000
കാസർകോട് കിടപ്പുമുറിയിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി
Oct 13, 2025, 12:23 pm GMT+0000
മുല്ലപ്പെരിയാര്‍ ഡാമില്‍ ബോംബ് വെച്ചിട്ടുണ്ടെന്ന് തൃശ്ശൂര്‍ കോടതിയി...
Oct 13, 2025, 11:45 am GMT+0000
പയ്യോളി നഗരസഭ നായനാർ സ്മാരക സ്റ്റേഡിയത്തിന് ഫണ്ട് അനുവദിക്കണം: ഡിവൈ...
Oct 13, 2025, 11:03 am GMT+0000
കരൂർ ദുരന്തം: 41 കുടുംബങ്ങളെ വിജയ് ദത്തെടുക്കും; വിദ്യാഭ്യാസവും ചിക...
Oct 13, 2025, 9:55 am GMT+0000
കുറ്റ്യാടിയിൽ സ്വകാര്യ ധനകാര്യസ്ഥാപനത്തിൽ കോടികളുടെ തട്ടിപ്പ്മാനേജർ...
Oct 13, 2025, 9:43 am GMT+0000
കോളടിച്ച് ബവ്കോ; കാലി കുപ്പി തരാൻ മദ്യപന്മാർക്ക് മടി, പ്ലാസ്റ്റിക് ...
Oct 13, 2025, 9:21 am GMT+0000
എറണാകുളത്ത് തെരുവുനായ ആക്രമണം; മൂന്ന് വയസുകാരിയുടെ അറ്റുപോയ ചെവി തു...
Oct 13, 2025, 8:55 am GMT+0000
ബംഗാള്‍ ഉള്‍ക്കടലിന് മുകളിലെ ചക്രവാതച്ചുഴിയുടെ സ്വാധീനം, മഴയ്ക്കൊപ്...
Oct 13, 2025, 8:43 am GMT+0000
മൂവാറ്റുപുഴയില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് വിദ്യാര്‍ഥിക്ക് ദാരുണാന്...
Oct 13, 2025, 7:54 am GMT+0000
‘വിദ്യാഭ്യാസ മേഖലയില്‍ നമ്മുടെ സംസ്ഥാനം വലിയ തോതിലുള്ള മുന്നേറ്റം ന...
Oct 13, 2025, 7:52 am GMT+0000
സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു, രണ്ട് കുട...
Oct 13, 2025, 6:43 am GMT+0000
മലയാളിയായ മുൻ ഐ.എ.എസ് ഉദ്യോഗസ്ഥൻ കണ്ണൻ ഗോപിനാഥൻ കോൺഗ്രസിൽ ചേർന്നു
Oct 13, 2025, 6:38 am GMT+0000
സ്വര്‍ണ വില ഇന്നും വര്‍ധിച്ചു ; അറിയാം ഇന്നത്തെ നിരക്കുകള്‍
Oct 13, 2025, 6:19 am GMT+0000