ചോല റസിഡന്റ്‌സ് അസോസിയേഷൻ വിജയികളെ അനുമോദിച്ചു

news image
Sep 6, 2026, 10:22 am GMT+0000 payyolionline.in

തിക്കോടി: ചോല റസിഡന്റ്‌സ് അസോസിയേഷൻ കോഴിപ്പുറം സംഘടിപ്പിച്ച വിവിധ മേഖലകളിലെ വിജയികൾക്കുള്ള അനുമോദനസമ്മേളനം തിക്കോടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഒ.കെ. ഫൈസൽ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ വിവിധ മേഖലകളിൽ മികച്ച വിജയം കൈവരിച്ചവർക്ക് ഉപഹാരങ്ങൾ വിതരണം ചെയ്തു.

വാർഡ് മെമ്പർ രമേശൻ വി.കെ അധ്യക്ഷത വഹിച്ചു. ടി.കെ. നാരായണൻ സ്വാഗതം ആശംസിച്ചു. പവിത്രൻ ടി , അബ്ദുല്ലക്കുട്ടി എൻ.എം.ടി, അച്യുതൻ പുതിയൊട്ടിക്കണ്ടി എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. സി. രാമകൃഷ്ണൻ നന്ദി രേഖപ്പെടുത്തി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe