ശ്രീനഗർ: ജമ്മുകശ്മീരിലെ സോപോറിൽ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിൽ സൈനികന് വീരമൃത്യു. സോപോറിലെ സലൂരയിലാണ് ഏറ്റുമുട്ടൽ ഉണ്ടായത്. പ്രദേശത്ത് ഭീകരരുടെ സാന്നിദ്ധ്യം ഉള്ളതായി സുരക്ഷാ സേനയ്ക്ക് വിവരം ലഭിച്ചതിനെ തുടർന്ന് തിരച്ചിൽ നടത്തുകയായിരുന്നു.
തിരച്ചിലിനിടെ ഭീകരരുടെ ഒളിത്താവളം സേനാംഗങ്ങൾ കണ്ടെത്തി. ഇവിടെ പരിശോധന നടത്തുന്നതിനിടെയാണ് ഏറ്റുമുട്ടലുണ്ടായത്. വെടിവെയ്പിൽ സൈനികന് ഗുരുതരമായി പരിക്കേറ്റിരുന്നു. തുടർന്ന് മറ്റ് സേനാംഗങ്ങൾ അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചികിത്സയിൽ ഇരിക്കെയാണ് മരണം. ആക്രമണത്തെ തുടർന്ന് പ്രദേശത്ത് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.