ജമ്മു കശ്മീരിൽ ഏറ്റുമുട്ടൽ; മൂന്ന് ഭീകരരെ സൈന്യം വധിച്ചു

news image
May 7, 2024, 8:39 am GMT+0000 payyolionline.in

ദില്ലി: കുൽഗാമിലെ റെഡ്‌വാനി മേഖലയിൽ സൈന്യവുമായുള്ള ഏറ്റുമുട്ടലിൽ മൂന്ന് ഭീകരർ കൊല്ലപ്പെട്ടു. മേഖലയിൽ ഭീകരരുടെ സാന്നിധ്യമുണ്ടെന്ന വിവരം ലഭിച്ചതിനെ തുടർന്ന് സുരക്ഷാ സേന തിരച്ചിൽ നടത്തുന്നതിനിടെയാണ് ഏറ്റുമുട്ടലുണ്ടായതെന്ന് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് വാർത്താ ഏജൻസി പിടിഐ റിപ്പോർട്ട് ചെയ്തു. ഭീകരരുടെ മൃതദേഹങ്ങൾ തിരിച്ചറിയാനും വീണ്ടെടുക്കാനും ഇതുവരെ സാധിച്ചിട്ടില്ല.

ഏപ്രിൽ 28 ന് തീവ്രവാദികളുമായുള്ള ഏറ്റുമുട്ടലിൽ വില്ലേജ് ഡിഫൻസ് സ്ക്വാഡ് കൊല്ലപ്പെട്ടിരുന്നു. തുടർന്ന് കത്വ ജില്ലയിൽ സുരക്ഷാ ഏജൻസികൾ തിരച്ചിൽ വ്യാപകമാക്കിയിരുന്നു. നുഴഞ്ഞുകയറിയ ഭീകരർ പ്രദേശത്ത് തമ്പടിക്കുന്നതായി ഏപ്രിൽ 29 ന് അഡീഷണൽ ഡയറക്ടർ ജനറൽ ഓഫ് പോലീസ് (ജമ്മു സോൺ) ആനന്ദ് ജെയിൻ പറഞ്ഞിരുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe