പയ്യോളി: ജവഹർ ബാൽ മഞ്ച് പയ്യോളി മണ്ഡലം നേതൃ പരിശീലന ക്യാമ്പ് മേലടി എ.എൽ.പി സ്കൂളിൽ നടന്നു. പയ്യോളി നഗരസഭ ചെയർപേഴ്സൺ സാഹിറ എൻ ക്യാമ്പ് ഉദ്ഘാടനം ചെയ്തു.
പയ്യോളി മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് മുജേഷ് ശാസ്ത്രി അധ്യക്ഷത വഹിച്ചു. വ്യക്തിത്വ വികസനത്തെ സംബന്ധിച്ച പഠന ക്ലാസ് സി യു സി സംസ്ഥാന കോർഡിനേറ്റർ കെ.വി. ശശികുമാർ നയിച്ചു.
ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് കെ.ടി. വിനോദ്, നഗരസഭ കൗൺസിലർ കെ.ടി. സിന്ധു, പി.എം. അഷ്റഫ്, സബീഷ് കുന്നങ്ങോത്ത്, കാര്യാട്ട് ഗോപാലൻ, കിഴക്കയിൽ അശോകൻ, ഹരിദാസൻ മാസ്റ്റർ, കുറുമണ്ണിൽ രവീന്ദ്രൻ, ഗീത ടീച്ചർ, എം.കെ. ദേവദാസൻ, വിനീത സോമൻ, ടി.കെ. ശങ്കരൻ മാസ്റ്റർ, ഷനോജ് എൻ.എം., സനൂപ് കോമത്ത് എന്നിവർ സംസാരിച്ചു.
എൻ.സി. സജീർ സ്വാഗതവും റഫീഖ് തച്ചിലേരി നന്ദിയും പറഞ്ഞു.
