ജി​ല്ല​യി​ലെ വ്യാപാര സ്ഥാപനങ്ങളിൽ പരിശോധന ന​ട​ത്തി : 1.21 ലക്ഷം പിഴ

news image
Sep 13, 2024, 4:15 am GMT+0000 payyolionline.in

കോ​ഴി​ക്കോ​ട്: ഓ​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് ലീ​ഗ​ല്‍ മെ​ട്രോ​ള​ജി ക​ണ്‍ട്രോ​ള​ര്‍ വി.​കെ. അ​ബ്ദു​ൽ ഖാ​ദ​റി​ന്റെ നി​ര്‍ദേ​ശ​പ്ര​കാ​രം ജി​ല്ല​യി​ലെ 379 വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ല്‍ ലീ​ഗ​ല്‍ മെ​ട്രോ​ള​ജി സം​ഘം പ​രി​ശോ​ധ​ന ന​ട​ത്തി. നി​യ​മ​ലം​ഘ​നം ന​ട​ത്തി​യ 28 സ്ഥാ​പ​ന​ങ്ങ​ള്‍ക്കെ​തി​രെ കേ​സെ​ടു​ത്ത് 1,21,000 രൂ​പ പി​ഴ ഈ​ടാ​ക്കി. ലീ​ഗ​ല്‍ മെ​ട്രോ​ള​ജി നി​യ​മ​പ്ര​കാ​രം ആ​വ​ശ്യ​മാ​യ രേ​ഖ​ക​ള്‍ ഇ​ല്ലാ​ത്ത​തി​നാ​ലും പാ​ക്ക​റ്റി​ന് പു​റ​ത്ത് ആ​വ​ശ്യ​മാ​യ പ്ര​ഖ്യാ​പ​ന​ങ്ങ​ള്‍ രേ​ഖ​പ്പെ​ടു​ത്താ​ത്ത​ത് സം​ബ​ന്ധി​ച്ചു​മാ​ണ് വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ള്‍ക്കെ​തി​രെ കേ​സെ​ടു​ത്ത് പി​ഴ ഈ​ടാ​ക്കി​യ​ത്.

പി​ഴ ഒ​ടു​ക്കാ​ത്ത സ്ഥാ​പ​ന​ങ്ങ​ള്‍ക്കെ​തി​രെ പ്രോ​സി​ക്യൂ​ഷ​ന്‍ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കും. ഈ ​മാ​സം ഏ​ഴി​ന് ആ​രം​ഭി​ച്ച പ​രി​ശോ​ധ​ന​ക​ള്‍ ഓ​ണം വ​രെ തു​ട​രും. ര​ണ്ട് സ്ക്വാ​ഡു​ക​ളാ​യാ​ണ് പ​രി​ശോ​ധ​ന​ക​ള്‍ ന​ട​ത്തു​ന്ന​ത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe