ജെസിഐ പയ്യോളി ടൗണിന്റെ 22-ാമത് സ്ഥാനാരോഹണം; ഡി.എം നിധിൻ പ്രസിഡന്റ്, കെ.വി വിഷ്ണുദാസ് സെക്രട്ടറി

news image
Nov 25, 2026, 1:31 pm GMT+0000 payyolionline.in

പയ്യോളി: യുവജനങ്ങളുടെ നേതൃത്വപാടവം വികസിപ്പിക്കുന്നതിനും സാമൂഹിക സേവന രംഗത്ത് സജീവമായി ഇടപെടുന്നതിനുമായി പ്രവർത്തിക്കുന്ന ജെസിഐ പയ്യോളി ടൗണിന്റെ 22-ാമത് സ്ഥാനാരോഹണ ചടങ്ങ് അകലാപ്പുഴ കായൽ കഫേയിൽ പ്രൗഢഗംഭീരമായ ചടങ്ങുകളോടെ നടന്നു. ചടങ്ങിൽ ജെസിഐ പയ്യോളി ടൗണിന്റെ 22-ാമത് പ്രസിഡന്റായി ജെ.എഫ്.എം നിധിൻ ഡി.എം ഔദ്യോഗികമായി ചുമതലയേറ്റു. സ്ഥാനമൊഴിഞ്ഞ പ്രസിഡന്റ് ജെ.എഫ്.എം ബിജിത്ത് കെ.ടി.കെയിൽ നിന്നാണ് അദ്ദേഹം ചുമതല ഏറ്റുവാങ്ങിയത്.

ജെസിഐ മുൻ ദേശീയ പ്രസിഡന്റ് ജെസിഐ സെനറ്റർ അഡ്വ. വാമൻകുമാർ ചടങ്ങിൽ മുഖ്യാതിഥിയായി. നിയുക്ത സോൺ പ്രസിഡന്റ് ജെസിഐ സെനറ്റർ ഗോപകുമാർ കെ.വി വിശിഷ്ടാതിഥിയായി പങ്കെടുത്തു. സോൺ-21 പ്രസിഡന്റ് ജെസിഐ സെനറ്റർ ഗോകുൽ ജെ.ബി മുഖ്യപ്രഭാഷണം നടത്തി. സോൺ വൈസ് പ്രസിഡന്റ് ജെ.എഫ്.എ ശ്രുതി കൃഷ്ണ ആശംസകൾ നേർന്നു.

ചടങ്ങിന്റെ ഭാഗമായി വിവിധ മേഖലകളിൽ മികവ് തെളിയിച്ച വ്യക്തികളെ ജെസിഐ പയ്യോളി ടൗൺ പുരസ്കാരങ്ങൾ നൽകി ആദരിച്ചു. ഔട്ട്സ്റ്റാൻഡിംഗ് ബിസിനസ് പേഴ്സൺ അവാർഡ് നെക്സ്റ്റ്-ജി ഡിജിറ്റൽ ഹബ് പയ്യോളിയിലെ മുഹമ്മദ് ഷാജന് ലഭിച്ചു. സല്യൂട്ട് ദ സൈലന്റ് വർക്കർ അവാർഡിന് ടി.ഡി.ആർ.എഫ് വളണ്ടിയർ ഹർഷാദ് ഇ.സി അർഹനായി. കമൽ പത്ര അവാർഡ് ആയുർമന്ത്ര ആയുർകെയറിന്റെ മാനേജിംഗ് പാർട്ണർ ജിതേഷ് കുമാറിന് സമ്മാനിച്ചു. സംസ്ഥാന സ്കൂൾ കായികമേളയിൽ 100 മീറ്ററിൽ വെങ്കല മെഡലും 200 മീറ്ററിൽ വെള്ളി മെഡലും നേടിയ ഫസൽ മുഹമ്മദിനെയും ചടങ്ങിൽ പ്രത്യേകം ആദരിച്ചു.

പുതിയ ഭരണസമിതിയിൽ സെക്രട്ടറി ആയി ജെ.സി വിഷ്ണുദാസ് കെ.വിയും ട്രഷററായി ജെ.സി ഷിബു കെ.സിയും ചുമതലയേറ്റു. മുൻ പ്രസിഡന്റ് ജെ.എഫ്.എം ബിജിത്ത് കെ.ടി.കെ, ഐ.പി.പി ജെസിഐ സെനറ്റർ ശരത് പി.ടി, മുൻ സെക്രട്ടറി ജെ.സി എച്ച്.ജി.എഫ് ഉല്ലേഖ് കെ, പ്രോഗ്രാം ഡയറക്ടർ ജെ.സി വിഷ്ണുരാജ് ഇ എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe