തിരുവനന്തപുരം: സിനിമ മേഖലയിൽ സംസ്ഥാന സർക്കാരിന്റെ പരമോന്നത ബഹുമതിയായ ജെ സി ഡാനിയേൽ പുരസ്കാരം പ്രമുഖ സംവിധായകൻ ടി വി ചന്ദ്രന് ലഭിച്ചു. മലയാള ചലച്ചിത്ര രംഗത്തെ ആയുഷ്കാല സംഭാവനയ്ക്കുള്ള 2022 ലെ ജെ സി ഡാനിയേല്‍ പുരസ്കാരത്തിന് സംവിധായകന് ടി വി ചന്ദ്രനെ തെരഞ്ഞെടുത്തതായി സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാനാണ് വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചത്.
അഞ്ചു ലക്ഷം രൂപയും പ്രശസ്തിപത്രവും ശില്‍പ്പവും അടങ്ങുന്ന ജെ സി ഡാനിയേല്‍ പുരസ്കാരം. പുരസ്കാരം ലഭിച്ചതിൽ സന്തോഷമെന്ന് ടി വി ചന്ദ്രൻ പ്രതികരിച്ചു. ആവിഷ്കാര സ്വാതന്ത്ര്യത്തിനുമേൽ വിലങ്ങുകളുള്ള കാലത്തിലൂടെയാണ് സിനിമ കടന്നു പോകുന്നതെന്നും ഇതുതന്നെ വിഷയമാക്കിയൊരു ചലച്ചിത്രം മനസിലുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.