ജോയിയുടെ മരണത്തിൽ പ്രതിഷേധിച്ച് നഗരസഭയിലേക്ക് യൂത്ത് കോൺഗ്രസ് മാർച്ച്, അക്രമാസക്തം, പൊലീസ് ജലപീരങ്കി  

news image
Jul 17, 2024, 7:51 am GMT+0000 payyolionline.in
തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തിലെ ആമയിഴഞ്ചാൻ തോട് വൃത്തിയാക്കുന്നതിനിടയിൽ ഒഴുക്കിൽപ്പെട്ട് ജീവൻ നഷ്ടപ്പെട്ട ജോയിയുടെ മരണത്തിൽ പ്രതിഷേധിച്ച് തിരുവനന്തപുരം നഗരസഭയിലേക്ക് യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ച് അക്രമാസക്തമായി. പ്രതിഷേധക്കാർ ബാരിക്കേഡ് മറിച്ചിടാൻ ശ്രമം നടത്തിയതോടെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. നഗരസഭയുടെ പിന്നിലെ ഗേറ്റ് വഴി അകത്ത് കയറാൻ ശ്രമം നടത്തിയതോടെ ഇതും പൊലീസ് തടഞ്ഞു.

ആമയിഴഞ്ചാൻ തോടിൽ ശുചീകരണത്തിനിടെ മരിച്ച കരാർ തൊഴിലാളി ജോയിയുടെ അമ്മക്ക് പത്ത് ലക്ഷം രൂപ സംസ്ഥാന സർക്കാർ സഹായം നൽകും. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗമാണ് തീരുമാനമെടുത്തത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നാണ് സഹായം നൽകുക. ജോയിയുടെ കുടുംബത്തിന് നഗരസഭ വീട് വെച്ച് നൽകുമെന്ന് മേയർ അറിയിച്ചു. എംഎൽഎയുടെ നേതൃത്വത്തിൽ സ്ഥലം കണ്ടെത്തി സർക്കാർ അനുമതിയോടെയാകും വീട് നിർമ്മിക്കുകയെന്ന് മേയർ ആര്യാ രാജേന്ദ്രൻ അറിയിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe