തൊഴിൽ അന്വേഷകരായ യുവജനതയ്ക്ക് സന്തോഷവാർത്ത. കേരളപ്പിറവി ദിനത്തിൽ പത്തനംതിട്ട കോന്നിയിലും അടൂരിലും മെഗാ തൊഴിൽമേള ഉദ്യോഗാർത്ഥികൾക്കായി വിജ്ഞാന കേരളം സംഘടിപ്പിക്കും. ജോബ് ഫെയറിൽ പങ്കെടുത്ത് ജോലി ലഭിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഓൺലൈനായി
ഈ മാസം 31 വരെ രജിസ്റ്റർ ചെയ്യാം. വിജ്ഞാനകേരളം കുടുംബശ്രീ സർക്കാരിന്റെ വിവിധ വകുപ്പുകൾ ചേർന്നാണ് മെഗാ ഫെയറുകൾ സംഘടിപ്പിക്കുന്നത്.
വള്ളിക്കോടും അടൂർ പറകോടും നടക്കുന്ന തോഴിൽ മേളകളുട രജിസ്ട്രേഷൻ തുടരുകയാണ്. 3000-ത്തിലധികം ഒഴിവുകൾ ഉൾക്കൊള്ളുന്ന ഈ തൊഴിൽമേളയിൽ ഹെൽത്ത്, ഐടി, ബിസിനസ്, ബാങ്കിംഗ് തുടങ്ങിയ മേഖലകളിലെ പ്രമുഖ സ്ഥാപനങ്ങൾ പങ്കെടുക്കുന്നുണ്ട്.
ആകർഷകമായ ശമ്പളത്തോടൊപ്പം ഇൻസെന്റീവും കരിയർ വളർച്ചാ സാധ്യതകളും വാഗ്ദാനം ചെയ്യുന്ന സ്ഥാപനങ്ങളാണ് പങ്കെടുക്കുന്നത്. ഇതിനോടകം തന്നെ ആയിരക്കണക്കിന് യുവതി യുവാക്കളാണ് വിജ്ഞാനകേരളവും കുടുംബശ്രീയും സംയുക്തമായി നടപ്പാക്കിയ റിക്രൂട്ട്മെൻറ് ഡ്രൈവുകൾ വഴി ജോലിയിൽ പ്രവേശിച്ചത്. യുവതി യുവാക്കൾക്ക് മികച്ച ജോലി ലഭിക്കാനുള്ള സുവർണ്ണ അവസരമാണ് തൊഴിൽമേളകൾ.
