ട്രെയിന്‍ യാത്രക്കിടെ എന്തൊക്കെ കൈവശം വെക്കാം, എന്തൊക്കെ പാടില്ല എന്നത് സംബന്ധിച്ച കൃത്യമായ മാര്‍ഗരേഖ ഇന്ത്യന്‍ റെയില്‍വേ പുറത്തിറക്കിയിട്ടുണ്ട്. ആയിരക്കണക്കിന് യാത്രക്കാര്‍ ആശ്രയിക്കുന്ന ട്രെയിനില്‍ പൊതുസുരക്ഷ മുന്‍നിര്‍ത്തിയാണ് ഇത്തരം നിര്‍ദേശങ്ങള്‍ നല്‍കുന്നത്. എളുപ്പം തീ പിടിത്തത്തിന് കാരണമാകുന്ന വസ്തുക്കള്‍ നിരോധിച്ചവയില്‍ പെടും. ഇതില്‍ ഉണങ്ങിയ തേങ്ങ ഉള്‍പ്പെടുമോയെന്ന് നോക്കാം.
ട്രെയിനില്‍ ഉണങ്ങിയ തേങ്ങ കൈവശം വെക്കുന്നത് പൂര്‍ണമായും നിരോധിച്ചിട്ടുണ്ട്. എളുപ്പത്തില്‍ തീ പിടിക്കാന്‍ ഇടയുണ്ട് എന്നതാണ് കാരണം. ഉണങ്ങിയ തേങ്ങയുമായി പിടിക്കപ്പെട്ടാല്‍ കര്‍ശന ശിക്ഷ ലഭിക്കും.
ഹൈഡ്രോക്ലോറിക് ആസിഡ്, ടോയ്ലറ്റ് ക്ലീനിങ് ആസിഡ്, എണ്ണ, ഗ്രീസ് തുടങ്ങിയ അപകടമുണ്ടാക്കുന്ന ദ്രാവകങ്ങള്‍ കൊണ്ടുപോകുന്നതും കര്‍ശനമായി നിരോധിച്ചിട്ടുണ്ട്. ഗ്യാസ് സിലിണ്ടറുകള്‍ യാത്രക്കിടെ കൈവശംവെക്കുന്നത് പൊതുവെ നിരോധിച്ചതാണ്. എന്നാല്‍, ചില അടിയന്തര ഘട്ടങ്ങളില്‍ ആവശ്യമായ മാര്‍ഗനിര്‍ദേശം പാലിച്ചാല്‍ ചില ഇളവുകള്‍ റെയില്‍വേ അനുവദിച്ചിട്ടുണ്ട്. അതേസമയം, ഓക്സിജന്‍ സിലിണ്ടറുകള്‍ക്കുള്ള സൗകര്യം റെയില്‍വേ വാഗ്ദാനം ചെയ്യുന്നുണ്ട്.