ഡിവൈഎഫ്ഐ പയ്യോളി നോർത്ത് മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ മഴക്കാലപൂർവ്വ ശുചീകരണം നടത്തി

news image
May 29, 2026, 2:28 am GMT+0000 payyolionline.in

പയ്യോളി: മഴക്കാലം എത്തുന്നതിന് മുന്നോടിയായി പകർച്ചവ്യാധികൾ തടയുക എന്ന ലക്ഷ്യത്തോടെ ഡി.വൈ.എഫ്.ഐ. പയ്യോളി നോർത്ത് മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ വിപുലമായ മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനങ്ങൾക്ക് തുടക്കമായി.

പരിപാടിയുടെ മേഖലാതല ഉദ്ഘാടനം സി.പി.ഐ.(എം) പയ്യോളി നോർത്ത് ലോക്കൽ കമ്മിറ്റി അംഗം എം.പി. ബാബു നിർവ്വഹിച്ചു. കുറ്റിയിൽ പീടിക കണ്ണങ്കണ്ടി സ്കൂൾ പരിസരത്തായിരുന്നു ഉദ്ഘാടന ചടങ്ങുകൾ നടന്നത്.

ശുചീകരണ പ്രവർത്തനങ്ങൾക്ക് ഡി.വൈ.എഫ്.ഐ. മേഖലാ സെക്രട്ടറി വിഷ്ണുരാജ്, മേഖലാ പ്രസിഡന്റ് സാരംഗ് പി.വി, ബ്ലോക്ക് കമ്മിറ്റി അംഗം അതുൽ രാജ്, നന്ദന ബാബു എന്നിവർ നേതൃത്വം നൽകി. വരും ദിവസങ്ങളിൽ പരിപാടി കൂടുതൽ വിപുലമാക്കാനാണ് സംഘടനയുടെ തീരുമാനം. ഇതിന്റെ ഭാഗമായി അടുത്ത രണ്ട് ദിവസങ്ങളിലായി മേഖലയ്ക്ക് കീഴിലുള്ള വിവിധ യൂണിറ്റുകളിലും വ്യാപകമായ രീതിയിൽ മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനങ്ങൾ നടത്തുവാൻ മേഖല കമ്മിറ്റി തീരുമാനിച്ചതായി ഭാരവാഹികൾ അറിയിച്ചു.


 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe