താനൂർ ദുരന്തം; ബോട്ട് നിർമിച്ചത് പ്ലാനിന് വിരുദ്ധമായി

news image
Jan 23, 2025, 6:47 am GMT+0000 payyolionline.in

തി​രൂ​ർ: കു​ട്ടി​ക​ള​ട​ക്കം 22 പേ​ർ മ​രി​ക്കു​ക​യും നി​ര​വ​ധി പേ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്ത താ​നൂ​ർ ബോ​ട്ട് ദു​ര​ന്ത​ത്തി​നി​ട​യാ​ക്കി​യ ‘അ​റ്റ്ലാ​ൻ​റി​ക്’ ബോ​ട്ട് നി​ർ​മി​ച്ച​ത് പ്ലാ​നി​ന് വി​രു​ദ്ധ​മാ​യെ​ന്ന് കേ​സി​ലെ 21ാം സാ​ക്ഷി​യും കൊ​ച്ചി​ൻ ശാ​സ്ത്ര-​സാ​ങ്കേ​തി​ക സ​ർ​വ​ക​ലാ​ശാ​ല ഷി​പ്പ് ടെ​ക്നോ​ള​ജി അ​സി. പ്ര​ഫ​സ​റു​മാ​യ കെ.​ആ​ർ. അ​ര​വി​ന്ദ് കോ​ട​തി മു​മ്പാ​കെ മൊ​ഴി​ന​ൽ​കി. താ​നൂ​ർ ബോ​ട്ട് ദു​ര​ന്തം അ​ന്വേ​ഷി​ക്കു​ന്ന ജു​ഡീ​ഷ്യ​ൽ ക​മീ​ഷ​ൻ ചെ​യ​ർ​മാ​ൻ ജ​സ്റ്റി​സ് വി.​കെ. മോ​ഹ​ന​ൻ, ക​മീ​ഷ​ൻ അം​ഗ​ങ്ങ​ളാ​യ എ​സ്. സു​രേ​ഷ് കു​മാ​ർ, ഡോ. ​എ.​പി. നാ​രാ​യ​ണ​ൻ എ​ന്നി​വ​ർ​ക്കു മു​ന്നി​ലാ​ണ് മൊ​ഴി ന​ൽ​കി​യ​ത്. തി​രൂ​ർ ഗ​വ. റ​സ്റ്റ് ഹൗ​സി​ൽ സ​ജ്ജീ​ക​രി​ച്ച പ്ര​ത്യേ​ക കോ​ട​തി​യി​ലെ തെ​ളി​വെ​ടു​പ്പി​ന്റെ​യും സാ​ക്ഷി​വി​സ്താ​ര​ത്തി​ന്റെ​യും സി​റ്റി​ങ്ങി​ലാ​ണ് ബോ​ട്ട് നി​ർ​മി​ച്ച​തി​ലെ അ​നാ​സ്ഥ എ​ടു​ത്തു​പ​റ​ഞ്ഞ​ത്.

ബു​ധ​നാ​ഴ്ച ന​ട​ന്ന സാ​ക്ഷി​വി​സ്താ​ര​ത്തി​ലാ​ണ് ദു​ര​ന്ത​ത്തി​നി​ട​യാ​ക്കി​യ ബോ​ട്ട് നി​ർ​മി​ച്ച​ത് പ്ലാ​നി​ന് വി​രു​ദ്ധ​മാ​യി​ട്ടാ​ണെ​ന്ന് കെ.​ആ​ർ. അ​ര​വി​ന്ദ് ചൂ​ണ്ടി​ക്കാ​ട്ടി​യ​ത്. പ്ലാ​നി​ന് അ​പേ​ക്ഷി​ക്കു​ന്ന സ​മ​യ​ത്ത് ബോ​ട്ടി​ന് ര​ണ്ടാ​മ​ത്തെ ത​ട്ടും കോ​ണി​യും ഉ​ണ്ടാ​യി​രു​ന്നി​ല്ല. അ​പേ​ക്ഷി​ച്ച പ്ലാ​നി​ന് വി​രു​ദ്ധ​മാ​യാ​ണ് ബോ​ട്ട് നി​ർ​മി​ച്ചി​രു​ന്ന​ത്. ബോ​ട്ടി​ന് ര​ണ്ടാ​മ​ത്തെ ത​ട്ടു​ണ്ടാ​ക്കാ​ൻ ആ​വ​ശ്യ​മാ​യ ഉ​റ​പ്പു​ണ്ടാ​യി​രു​ന്നി​ല്ല. ബോ​ട്ട് നി​ർ​മി​ച്ച​തി​ന് അം​ഗീ​കാ​രം ന​ൽ​കേ​ണ്ട പോ​ർ​ട്ട് ഓ​ഫി​സ​ർ​ക്ക് ഗു​രു​ത​ര വീ​ഴ്ച​യാ​ണ് സം​ഭ​വി​ച്ച​ത്. ഇ​താ​ണ് ബോ​ട്ട് മ​റി​യാ​നു​ള്ള ഒ​ന്നാ​മ​ത്തെ കാ​ര​ണ​മാ​യ​തെ​ന്നും അ​ദ്ദേ​ഹം മൊ​ഴി​ന​ൽ​കി.

22 യാ​ത്ര​ക്കാ​ർ​ക്കു മാ​ത്രം ക​യ​റാ​ൻ അ​നു​മ​തി​യു​ള്ള ബോ​ട്ടി​ൽ 45ല​ധി​കം പേ​രെ​യാ​ണ് ക​യ​റ്റി​യി​രു​ന്ന​ത്. ഇ​ത് ബോ​ട്ട് മ​റി​യാ​നു​ള്ള ര​ണ്ടാ​മ​ത്തെ കാ​ര​ണ​മാ​യി. ബോ​ട്ട് പ​രി​ശോ​ധി​ച്ച സ​മ​യ​ത്ത് ര​ജി​സ്ട്രേ​ഷ​ൻ ന​ട​പ​ടി​ക​ൾ​പോ​ലും പൂ​ർ​ത്തി​യാ​ക്കാ​ത്ത നി​ല​യി​ലാ​യി​രു​ന്നെ​ന്നും കെ.​ആ​ർ. അ​ര​വി​ന്ദ് വ്യ​ക്ത​മാ​ക്കി. ബോ​ട്ടി​ന്റെ എ​ൻ​ജി​നു ചു​റ്റും പു​ക നി​റ​ഞ്ഞ നി​ല​യി​ലാ​യി​രു​ന്നെ​ന്നും പു​ക പു​റ​ത്തേ​ക്ക് പോ​കാ​നു​ള്ള പൈ​പ്പ് പി.​വി.​സി കൊ​ണ്ടു​ള്ള​താ​യി​രു​ന്നെ​ന്നും ബോ​ട്ട​പ​ക​ട​ത്തി​നു​ശേ​ഷം ന​ട​ത്തി​യ രാ​സ​പ​രി​ശോ​ധ​ന​ക്ക് നേ​തൃ​ത്വം ന​ൽ​കി​യ റീ​ജ​ന​ൽ ഫോ​റ​ൻ​സി​ക് ലാ​ബ് തൃ​ശൂ​ർ ജോ​യ​ന്റ് ഡ​യ​റ​ക്ട​ർ ആ​ർ. റാ​ഹി​ല മൊ​ഴി​ന​ൽ​കി. കേ​സി​ലെ 30ാം സാ​ക്ഷി​യും അ​പ​ക​ട​ത്തി​ൽ​പെ​ട്ട ബോ​ട്ട് മു​മ്പ് മ​ത്സ്യ​ബ​ന്ധ​ന​ത്തി​ന് ഉ​പ​യോ​ഗി​ച്ചി​രു​ന്ന​യാ​ളു​മാ​യ അ​രി​യെ​ല്ലൂ​ർ മൊ​യ്തീ​ൻ​കു​ട്ടി​യു​ടെ പു​ര​യ്ക്ക​ൽ നൗ​ഫ​ൽ വ​ള്ളി​ക്കു​ന്നും സാ​ക്ഷി​വി​സ്താ​ര​ത്തി​ന് ഹാ​ജ​രാ​യി. താ​ൻ പാ​ല​പ്പെ​ട്ടി സ്വ​ദേ​ശി​ക്കാ​ണ് ബോ​ട്ട് വി​റ്റ​തെ​ന്നും അ​വ​രി​ൽ​നി​ന്നാ​ണ് നാ​സ​ർ വാ​ങ്ങി​ച്ച് രൂ​പ​മാ​റ്റം വ​രു​ത്തി ബോ​ട്ട് സ​ർ​വി​സ് ന​ട​ത്തി​യ​തെ​ന്നും നൗ​ഫ​ൽ മൊ​ഴി ന​ൽ​കി. ബോ​ട്ട​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന ജെ​ർ​ഷ എ​ന്ന കു​ട്ടി​യെ പ​രി​ശോ​ധി​ച്ച തി​രൂ​ര​ങ്ങാ​ടി ഗ​വ. താ​ലൂ​ക്ക് ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് ഡോ. ​പ്ര​ബു​ദാ​സും ക​മീ​ഷ​ൻ മു​മ്പാ​കെ ഹാ​ജ​രാ​യി. ജെ​ർ​ഷ​ക്ക് ജീ​വി​താ​വ​സാ​നം വ​രെ ചി​കി​ത്സ തു​ട​രേ​ണ്ടി​വ​രു​മെ​ന്നും ക​മീ​ഷ​ൻ മു​മ്പാ​കെ അ​ദ്ദേ​ഹം പ​റ​ഞ്ഞു.

16 മു​ത​ൽ 30 വ​രെ​യു​ള്ള സാ​ക്ഷി​ക​ളി​ൽ എ​ട്ടു​പേ​രാ​ണ് ഹാ​ജ​രാ​യ​ത്. വ്യാ​ഴാ​ഴ്ച 20 സാ​ക്ഷി​ക​ളെ​ക്കു​ടി വി​സ്ത​രി​ക്കും. ക​മീ​ഷ​ൻ അ​ഭി​ഭാ​ഷ​ക​ൻ ടി.​പി. ര​മേ​ഷാ​ണ് സാ​ക്ഷി​ക​ളെ വി​സ്ത​രി​ച്ച​ത്. സ​ർ​ക്കാ​റി​നു​വേ​ണ്ടി ഗ​വ. പ്ലീ​ഡ​ർ ടി.​പി. അ​ബ്ദു​ൽ ജ​ബ്ബാ​ർ, സാ​ക്ഷി​ക​ൾ​ക്കു​വേ​ണ്ടി അ​ഡ്വ. പി.​പി. റ​ഹൂ​ഫ്, അ​ഡ്വ. ത്വ​യ്യി​ബ് ഹു​ദ​വി എ​ന്നി​വ​രും പ്ര​തി​ക​ൾ​ക്കു​വേ​ണ്ടി അ​ഡ്വ. ന​സീ​ർ ചാ​ലി​യം, അ​ഡ്വ. ബാ​ബു കാ​ർ​ത്തി​കേ​യ​ൻ എ​ന്നി​വ​രും ഹാ​ജ​രാ​യി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe