താമരശേരിയിൽ വയോധികൻ്റെ മൃതദേഹം കണ്ടെത്തി; വീടിനകത്ത് മുറികളിൽ രക്തം ചിതറിക്കിടക്കുന്ന നിലയിൽ; ദുരൂഹത

news image
Feb 24, 2025, 10:54 am GMT+0000 payyolionline.in

കോഴിക്കോട്: വയോധികനെ വീടിനകത്ത് മരിച്ച നിലയിൽ കണ്ടെത്തി. താമരശ്ശേരി പൂനൂർ കുണ്ടത്തിൽ  സുധാകരൻ (62) ആണ് മരിച്ചത്. ഇന്ന് 11 മണിയോടെയാണ് ഇദ്ദേഹത്തെ വീടിനകത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. വീടിനുള്ളിൽ മുറികളിൽ നിലത്ത് രക്തം ചിതറി കിടക്കുന്നുണ്ട്. വീടിൻ്റെ മുൻവശത്തെ വാതിൽ അകത്ത് നിന്നും കുറ്റി ഇട്ടിട്ടില്ലായിരുന്നു. ഇതോടെ മരണത്തിൽ സംശയങ്ങൾ ബലപ്പെട്ടു. പോലീസ് ഫിംഗർപ്രിൻ്റ് സംഘം സ്ഥലത്തെത്തിയിട്ടുണ്ട്. താമരശ്ശേരി ഡിവൈഎസ്‌പി സുഷീറിൻ്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി. പൊലീസ് നടപടികൾക്ക് ശേഷം മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്‌മോർട്ടം പരിശോധനയിൽ സംഭവത്തിൽ കൂടുതൽ വ്യക്തത വരുമെന്നാണ് കരുതുന്നത്.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe