താമരശ്ശേരിയിൽ ഉമ്മയെ വെട്ടിക്കൊന്ന മകൻ ആഷിഖിനെ കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി

news image
Jan 22, 2025, 6:43 am GMT+0000 payyolionline.in

കോഴിക്കോട്: താമരശ്ശേരി പുതുപ്പാടിയിൽ മാതാവിനെ വെട്ടിക്കൊന്ന സംഭവത്തിൽ പിടിയിലായ മകനെ കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി. മാനസിക വിഭ്രാന്തി കാണിച്ചതിനെ തുടർന്നാണ് നടപടി. പ്രതിക്കായി പൊലീസ് കസ്റ്റഡി അപേക്ഷ നൽകാനിരിക്കെയാണ് മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റിയത്.

അ​ടി​വാ​രം മു​പ്പ​തേ​ക്ര കാ​യി​ക്ക​ൽ സു​ബൈ​ദയെ (52) വെട്ടിക്കൊന്ന മകൻ ആഷിഖിനെ (25) ആണ് മാനസികാരോഗ്യ കേന്ദ്രത്തിലാക്കിയത്. ശനിയാഴ്ചയായിരുന്നു നാടിനെ നടുക്കിയ കൊലപാതകം. അടുത്ത വീട്ടിൽ പോയി തേ​ങ്ങ പൊ​ളി​ക്കാ​നെ​ന്നു പ​റ​ഞ്ഞ് കൊടുവാൾ വാങ്ങി കൊണ്ടുവന്ന് സുബൈദയുടെ ക​ഴു​ത്തി​ന് വെ​ട്ടു​ക​യാ​യി​രു​ന്നു ഏക മകൻ ആഷിഖ്.

നി​ല​വി​ളി കേ​ട്ട് ഓ​ടി​ക്കൂ​ടി​യ നാ​ട്ടു​കാ​ർ ര​ക്ത​ത്തി​ൽ കു​ളി​ച്ചു​കി​ട​ക്കു​ന്ന സു​ബൈ​ദ​യെ​യാ​ണ് ക​ണ്ട​ത്. നാ​ട്ടു​കാ​ർ​ക്കു​നേ​രെ ആഷിഖ് കൊ​ടു​വാ​ളു​മാ​യി ഭീ​ഷ​ണി മു​ഴ​ക്കി​യെ​ങ്കി​ലും പി​ടി​കൂ​ടി കെ​ട്ടി​യി​ട്ടു. കുറ്റബോധം തെല്ലുമില്ലാതെ ജനിപ്പിച്ചതിനുള്ള ശിക്ഷയാണ് നടപ്പാക്കിയതെന്നാണ് ആഷിഖ് പറഞ്ഞത്. ലഹരിക്കടിമയായ ആഷിഖ്, മുമ്പ് രണ്ട് തവണ സുബൈദയെ കൊല്ലാന്‍ ശ്രമം നടത്തിയിരുന്നു

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe