താമരശ്ശേരിയിൽ ഒറ്റയക്കചൂതാട്ട എഴുത്തു ലോട്ടറി കടകളിൽ പോലീസ് പരിശോധന; പണവും ഫോണുകളും പിടികൂടി

news image
Oct 4, 2025, 12:09 pm GMT+0000 payyolionline.in

താമരശ്ശേരി: കേരള ലോട്ടറിക്ക് സമാനമായി ഒറ്റയക്കചൂതാട്ട എഴുത്തു ലോട്ടറി വിൽപ്പന നടത്തുന്ന കടകളിൽ താമരശ്ശേരി പോലീസ് നടത്തിയ പരിശോധനയിൽ പണവും, ചൂതാട്ടത്തിന് ഉപയോഗിക്കുന്ന ഫോണുകളും പിടികൂടി. അമ്പായത്തോട് മിച്ചഭൂമിക്ക് സമീപമുള്ള കടയിൽ നിന്നും 20520 രൂപയും ഫോണും, രാജലക്കി സെൻ്ററിൽ നിന്നും 2500 രൂപയും പിടികൂടി. നാലു കടകളിലാണ് ഇന്നലെ പരിശോധന നടന്നത്. താമരശ്ശേരി DYSP ചന്ദ്രമോഹൻ്റെ നിർദ്ദേശപ്രകാ ക്രൈം സ്കോഡും, താമരശ്ശേരി പോലീസും സംയുക്തമായാണ് റയ്ഡ് നടത്തിയത്.

വാട്ട്സ് ആപ്പിൽ ഗേയ്മിംഗ് ഗ്രൂപ്പുകൾ രൂപികരിച്ചാണ് ഇടപാടുകൾ നടത്തുന്നത്.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe