താമരശ്ശേരി: താമരശ്ശേരി ചുരത്തിലെ ആറാം വളവിൽ മരംമുറി നടക്കുന്നതിനെ തുടർന്ന് ഗതാഗത തടസ്സങ്ങൾ അനുഭവപ്പെടുന്നു. ചുരത്തിലെ വളവുകൾ വീതി കൂട്ടുന്നതിൻ്റെ ഭാഗമായാണ് നിലവിൽ മരംമുറി പ്രവർത്തനങ്ങൾ പുരോഗമിക്കുന്നത്.
യാത്രക്കാർക്കുള്ള മുന്നറിയിപ്പുകൾ:
ഗതാഗതക്കുരുക്ക് കണക്കിലെടുത്ത് യാത്രക്കാർ അതീവ ശ്രദ്ധയോടെ വാഹനം ഓടിക്കുക.
ഗതാഗത തടസ്സം നേരിട്ടാൽ ഒരു കാരണവശാലും ഓവർടേക്ക് ചെയ്യാതിരിക്കുക.
എപ്പോഴും റോഡിൻ്റെ ഇടതുവശം ചേർന്ന് മാത്രം വാഹനം നിർത്തുക.
ചുരത്തിൽ പ്രവേശിക്കുന്നതിന് മുൻപ് നിങ്ങളുടെ വാഹനത്തിൽ ആവശ്യത്തിന് ഇന്ധനം ഉണ്ടെന്ന് ഉറപ്പുവരുത്തുക.
ആംബുലൻസുകൾക്കും മറ്റ് എമർജൻസി വാഹനങ്ങൾക്കും യാതൊരുവിധ തടസ്സങ്ങളും സൃഷ്ടിക്കാതെ വഴി നൽകുക.
യാത്രക്കാർക്ക് ആവശ്യമായ സഹായങ്ങൾക്കായി ബന്ധപ്പെടാനുള്ള നമ്പരുകൾ:
ചുരം ഗ്രീൻ ബ്രിഗേഡ്: 8086173424, 9946299076
ഹൈവേ പോലീസ്: 9497924072
