തിക്കോടിയിലെ തലമുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവ് സി. ഗോപാലൻ അന്തരിച്ചു

news image
Feb 1, 2025, 4:37 am GMT+0000 payyolionline.in

തിക്കോടി: തിക്കോടിയിലെ തല മുതിർന്ന കമ്മ്യുണിസ്റ്റ് നേതാവും മുൻ തിക്കോടി ലോക്കൽ സെക്രട്ടറിയും, മുൻ ഹെഡ് ലോഡ് വർക്കേഴ്സ് യൂണിയൻ സി ഐ ടി യു   കൊയിലാണ്ടി താലൂക്ക് സെക്രട്ടറിയും ഇപ്പോൾ സി പി ഐ എം കുറ്റി വയൽ ബ്രാഞ്ച് അംഗവുമായ സി. ഗോപാലൻ (89) അന്തരിച്ചു.

തിക്കോടി , വന്മുകം,ചിങ്ങപുരം പ്രദേശങ്ങളിൽ പാർട്ടി കെട്ടിപ്പെടുക്കുന്നതിൽ ത്യാഗപൂർണമായ പ്രവർത്തനം നടത്തിയ സഖാവായിരുന്നു. മിച്ചഭൂമി സമരത്തിൻ്റെ ഭാഗമായി ജയിൽവാസം അനുഭവിച്ചിട്ടുണ്ട്.ഭാര്യ: പി.കെ . രാധ ( സി പി ഐ എം കുറ്റി വയൽ ബ്രാഞ്ച് അംഗം, റിട്ട. കെ. സ്’ആർ.ടി.സി, സ :പി.കെ ശങ്കരേട്ടൻ്റെ മകൾ )
മക്കൾ: അനിൽ ജി. ആർ ( സി പി ഐ എം കുറ്റി വയൽ ബ്രാഞ്ച് അംഗം )
ബീന ( ഓർക്കാട്ടേരി ) . മരുമക്കൾ: റീജ , ചന്ദ്രൻ . സംസ്കാരം ഇന്ന് രാവിലെ 11.30 ന് തിക്കോടി റെയിൽവേ സ്റ്റേഷനു സമീപമുള്ള അനിൽ നിവാസിൽ.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe