തിക്കോടിയിൽ ട്രെയിനിടിച്ച് അജ്ഞാതൻ മരിച്ചു; മൃതദേഹം ചിന്നിച്ചിതറിയ നിലയിൽ

news image
Apr 17, 2026, 4:31 am GMT+0000 payyolionline.in

പയ്യോളി: തിക്കോടി പെരുമാൾപുരത്ത് ട്രെയിനിടിച്ച് അജ്ഞാതൻ മരിച്ചു. ഇന്ന് പുലർച്ചെ 5.45-ഓടെ മലബാർ എക്സ്പ്രസ് ഇടിച്ചാണ് അപകടമുണ്ടായത്. മൃതദേഹം പൂർണ്ണമായും ചിന്നിച്ചിതറിയ നിലയിലാണ്.പെരുമാൾപുരം റെയിൽവേ ട്രാക്കിൽ മൃതദേഹം കണ്ട വിവരം ലോക്കോ പൈലറ്റാണ് അധികൃതരെ അറിയിച്ചത്. തുടർന്ന് പയ്യോളി പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. മരിച്ചത് പുരുഷനാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും ആളെ തിരിച്ചറിയാനായിട്ടില്ല.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe