തിക്കോടി: അന്തരിച്ച പ്രമുഖ കോൺഗ്രസ് നേതാവും മുൻ കെ.പി.സി.സി അംഗവും തിക്കോടി സർവീസ് സഹകരണ ബാങ്ക് മുൻ പ്രസിഡന്റുമായിരുന്ന എ. രാമകൃഷ്ണൻ മാസ്റ്ററുടെ ഭാര്യ നളിനി കോയിത്താനത്ത് (80) നിര്യാതയായി.
മക്കൾ: സജിന (റിട്ട. സെക്രട്ടറി, കൊയിലാണ്ടി സർവീസ് സഹകരണ ബാങ്ക്), രോഷ്ണി (റിട്ട. അധ്യാപിക), അഭിലാഷ് (ഇൻഷുറൻസ് സർവേയർ, കോഴിക്കോട്). മരുമക്കൾ: പരേതനായ രാമദാസ് കണയംകോട്, മുകുന്ദൻ പെരുവട്ടൂർ, മിലി വടകര.
സംസ്കാര ചടങ്ങുകൾ ഇന്ന് പകൽ 12 മണിക്ക് കോഴിപ്പുറത്തുള്ള കോയിത്താനത്ത് വീട്ടുവളപ്പിൽ നടക്കും.
