തിക്കോടി : തിക്കോടി പഞ്ചായത്ത് ബസാറിന് സമീപം ലോറി തലകീഴായി മറിഞ്ഞു. തിക്കോടി എഫ് സി ഐ ഗോഡൌണ്ണില് നിന്നും അരിയുമായി വടകര ഭാഗത്തേക്ക് പോകുകയായിരുന്ന ലോറി തൊട്ടടുത്തുള്ള ഡ്രെയിനേജിന്റെ പുറത്തുള്ള കുഴിയില്‍ വീഴുകയായിരുന്നു. അപകടത്തെ തുടര്‍ന്ന്, ലോറി നീക്കം ചെയ്യുന്നതിന് ക്രെയിനും പോലീസും സ്ഥലത്തെത്തി. ഡ്രൈവര്‍ കേളപ്പന് പരിക്കേല്‍ക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു. ഇദ്ദേഹം മാത്രമായിരുന്നു വാഹനത്തിലുണ്ടായിരുന്നത്.