കാസർകോട്: കാസർകോട് ജില്ലയിലെ മുന്നാട് തമിഴ്നാട് സ്വദേശിയുടെ ആക്രമണത്തിൽ ഗുരുതരമായി പൊള്ളലേറ്റ യുവതി മരിച്ചു. പലചരക്ക് കടയുടമയായ രമിത (27) ആണ് മരിച്ചത്. തമിഴ്നാട് ചിന്നപട്ടണം സ്വദേശി രാമാമൃതം തിന്നർ ഒഴിച്ച് തീ കൊളുത്തിയതിനെ തുടർന്ന് അത്യാസന്ന നിലയിൽ ചികിത്സയിലായിരുന്നു. ഇന്നലെ രാത്രിയോടെ മംഗലാപുരത്തെ ആശുപത്രിയിൽ വെച്ചാണ് രമിത അന്ത്യശ്വാസം വലിച്ചത്. റിമാൻ്റിൽ കഴിയുന്ന പ്രതി രാമാമൃതത്തിനെതിരെ ഇനി കൊലക്കുറ്റം ചുമത്തും.കഴിഞ്ഞ ചൊവ്വാഴ്ചയാണ് രാമാമൃതം, തിന്നർ ഒഴിച്ച് രമിതയുടെ ശരീരത്തിൽ തീ കൊളുത്തിയത്. രമിതയുടെ കടയ്ക്ക് സമീപം പ്രവർത്തിക്കുന്ന ഫർണീച്ചർ കട നടത്തിപ്പുകാരനാണ് രാമാമൃതം. പതിവായി മദ്യപിച്ച് കടയിൽ വന്ന് രാമാമൃകം പ്രശ്നമുണ്ടാക്കുന്നത് രമിത കടയുടമയോട് പരാതിപ്പെട്ടിരുന്നു. ഇതേത്തുടർന്ന് രാമാമൃതത്തോട് കടയുടമ കെട്ടിടം ഒഴിയാൻ ആവശ്യപ്പെട്ടിരുന്നു. ഇതിലെ വിരോധമാണ് രമിതയെ ആക്രമിക്കാൻ കാരണം എന്നാണ് വിവരം. 50 ശതമാനത്തിലേറെ പൊള്ളലേറ്റ രമിതയെ ഉടൻ തന്നെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോയിരുന്നു. എന്നാൽ സ്ഥിതി അതീവ ഗുരുതരമായതിനാൽ പിന്നീട് മംഗലാപുരത്തെ ആശുപത്രിയിലേക്ക് മാറ്റി. പക്ഷെ ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. രാമാമൃതത്തെ സംഭവം നടന്ന അന്ന് തന്നെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.
- Home
- Latest News
- തിന്നർ ഒഴിച്ച് തീ കൊളുത്തിയ സംഭവം; കാസർകോട്ടെ പലചരക്ക് കടയുടമ രമിത മരിച്ചു
തിന്നർ ഒഴിച്ച് തീ കൊളുത്തിയ സംഭവം; കാസർകോട്ടെ പലചരക്ക് കടയുടമ രമിത മരിച്ചു
Share the news :

Apr 15, 2025, 3:07 am GMT+0000
payyolionline.in
പുതിയ രാവുകള്‍, പുതിയ സ്വപ്നങ്ങള്‍, പുതിയ പാതകള്‍… ഈ വിഷു പുതുമകള്‍ നിറഞ്ഞതാക ..
കോഴിക്കോട് വാക്കുതർക്കത്തിനിടെ ജ്യേഷ്ഠൻ ചായപാത്രം കൊണ്ടടിച്ചു; ഗുരുതരമായി പരി ..
Related storeis
‘ആരോഗ്യ ശുചിത്വ പരിശോധന’: പയ്യോളിയിൽ നിരവധി സ്ഥാപനങ്ങൾക...
Oct 21, 2025, 3:44 pm GMT+0000
സെൻസർ ബോർഡ് പ്രദർശനാനുമതി നിഷേധിച്ച ഹാൽ സിനിമ ശനിയാഴ്ച കാണുമെന്ന് ഹ...
Oct 21, 2025, 1:40 pm GMT+0000
അതിതീവ്ര മഴ, സംസ്ഥാനത്ത് മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്...
Oct 21, 2025, 1:18 pm GMT+0000
താമരശ്ശേരിയിൽ ഫ്രഷ് കട്ട് ഫാക്ടറിക്ക് തീയിട്ടു; വൻ സംഘര്‍ഷം, എസ്പി...
Oct 21, 2025, 12:43 pm GMT+0000
കോടതി മുറിയിൽ പ്രതികളുടെ ഫോട്ടോ എടുത്ത സംഭവം; സിപിഎം വനിതാ നേതാവ...
Oct 21, 2025, 12:06 pm GMT+0000
അയൺ ഗുളികകൾ മത്സരിച്ച് കഴിച്ചു, കൊല്ലത്ത് സ്കൂൾ കുട്ടികൾക്ക് ദേഹാസ...
Oct 21, 2025, 11:31 am GMT+0000
More from this section
ആരോഗ്യകേരളത്തില്‍ പുതിയ ഒഴിവുകൾ; ഉടൻ അപേക്ഷിക്കാം
Oct 21, 2025, 10:46 am GMT+0000
സ്വർണവില വീണു; രാവിലെ റെക്കോർഡിട്ടു, ഉച്ചയ്ക്ക് കുത്തനെ കുറഞ്ഞു
Oct 21, 2025, 10:34 am GMT+0000
പോത്തുകല്ലിൽ ഹോട്ടല്‍ ഉടമയും കുടുംബവും സഞ്ചരിച്ച കാര്‍ തടഞ്ഞുനിര്ത...
Oct 21, 2025, 10:26 am GMT+0000
സ്വർണ്ണത്തിന്റെ പരിശുദ്ധി വീട്ടിൽ ഇരുന്ന് ടെസ്റ്റ് ചെയ്യാം! ഇതാ ബി...
Oct 21, 2025, 10:10 am GMT+0000
വെറും 40 മിനിറ്റ്, വന്ദേ ഭാരതിന്റെ ബാത്ത്റൂമിൽ മറന്നുവച്ച വാച്ച് എങ...
Oct 21, 2025, 10:01 am GMT+0000
കാത്തിരിപ്പിന് അവസാനം; കേരളത്തില്‍ ഇ-സിം സേവനങ്ങൾ ബിഎസ്എൻഎൽ ആരംഭിച്ചു
Oct 21, 2025, 9:43 am GMT+0000
ഹൃദയ ശസ്ത്രക്രിയ പ്രതിസന്ധി; സർക്കാർ ആശുപത്രികളിൽ നിന്ന് ഉപകരണങ്ങൾ ...
Oct 21, 2025, 9:21 am GMT+0000
അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ഒരാള്‍ കൂടി മരിച്ചു; രണ്ടു ദിവസത്ത...
Oct 21, 2025, 9:15 am GMT+0000
ബിവറേജസ് ഔട്ട്ലെറ്റിന് സമീപത്തെ കടവരാന്തയിൽ സ്ത്രീ മരിച്ച നിലയിൽ, അ...
Oct 21, 2025, 8:55 am GMT+0000
നന്തി ബസാർ കിഴക്കേ തൈക്കണ്ടി റിയാസ് അന്തരിച്ചു
Oct 21, 2025, 8:46 am GMT+0000
പയ്യോളി നഗരസഭ കേരളോത്സവം ആരംഭിച്ചു
Oct 21, 2025, 8:21 am GMT+0000
പിരിവ് ചോദിച്ച് വീട്ടിലെത്തി ഒൻപതു വയസ്സുകാരിയെ പീഡിപ്പിക്കാൻ ശ്രമം...
Oct 21, 2025, 7:49 am GMT+0000
പാലം നിർമിച്ചത് അഞ്ചുകോടി വിനിയോഗിച്ച്, ഉദ്ഘാടനത്തിന് പിന്നാലെ കൈവര...
Oct 21, 2025, 7:13 am GMT+0000
കൊയിലാണ്ടി എളാട്ടേരി അരുൺ ലൈബ്രറിയിൽ പുസ്തക ചർച്ച ശ്രദ്ധേയമായി
Oct 21, 2025, 6:56 am GMT+0000
കിടക്കകളുടെ എണ്ണം ബാധകമല്ല, സംസ്ഥാനത്തെ എല്ലാ ആശുപത്രികളിലും നഴ്സുമ...
Oct 21, 2025, 6:53 am GMT+0000