തിരുവനന്തപുരം പാപ്പനംകോട്ടെ ഇൻഷുറൻസ് ഓഫിസിൽ തീപിടിത്തം; രണ്ടുപേർ മരിച്ചു

news image
Sep 3, 2024, 9:11 am GMT+0000 payyolionline.in

തിരുവനന്തപുരം: തിരുവനന്തപുരം പാപ്പനംകോട്ടെ ന്യൂ ഇന്ത്യ ഇൻഷുറൻസ് കമ്പനി ഓഫിസിലുണ്ടായ വൻ തീപിടിത്തത്തിൽ രണ്ടുപേർ മരിച്ചു. സ്ഥാപനത്തിലെ ജീവനക്കാരി വൈഷ്‌ണയും (34) ഓഫിസിൽ എത്തിയ മറ്റൊരാളുമാണ് മരിച്ചത്. ഇരുവരുടെയും ശരീരം കത്തിക്കരിഞ്ഞ നിലയിലാണ് കണ്ടെടുത്തത്.

ചൊവ്വാഴ്ച ഉച്ചയോടെയാണ് ദുരന്തം ഉണ്ടായത്. പാപ്പനംകോട് ജങ്ഷനിൽ സ്ഥിതി ചെയ്യുന്ന സ്ഥാപനത്തിലെ മുകൾ നിലയിൽ പ്രവ‍ർത്തിച്ച ഇൻഷുറൻസ് കമ്പനിയുടെ ഓഫിസ് പൂർണമായി കത്തിനശിച്ചു. തീ ആളിപ്പടർന്ന ഉടൻ നാട്ടുകാരാണ് രക്ഷാപ്രവർത്തനത്തിനിറങ്ങിയത്. എന്താണ് തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. തീ നിയന്ത്രണവിധേയമാക്കിയിട്ടുണ്ട്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe