തിരുവനന്തപുരം വിമാനത്താവളത്തിന് എയ്റോഡ്രം ലൈസൻസ് ലഭിച്ചു

news image
Sep 14, 2022, 2:14 pm GMT+0000 payyolionline.in

തിരുവനന്തപുരം: രാജ്യാന്തര വിമാനത്താവളത്തിന്റെ നടത്തിപ്പ് കമ്പനിയായ ടി.ആർ.വി (കേരള) ഇൻറർനാഷനൽ എയർപോർട്ട് ലിമിറ്റഡിന് (ടിയാൽ) പുതിയ എയ്റോഡ്രം ലൈസൻസ് ലഭിച്ചു. ഡയറക്ടർ ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ ആണ് ലൈസൻസ് അനുവദിച്ചത്.

നേരത്തെ, എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ ലൈസൻസ് ഉപയോഗിച്ചാണ് വിമാനത്താവളം പ്രവർത്തിച്ചിരുന്നത്. ഡി.ജി.സി.എയുടെ ഓപറേഷൻ, സുരക്ഷ, അടിസ്ഥാന സൗകര്യം ഉൾപ്പെടെയുള്ള കാര്യക്ഷമതാ പരിശോധനകൾക്ക് ശേഷമാണ് ടിയാലിന് പുതിയ ലൈസൻസ് അനുവദിച്ചത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe