കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് നടന്ന രാജാജി നഗർ സ്വദേശി അലന്റെ കൊലപാതകത്തിൽ പ്രതികളായവർ കീഴടങ്ങി. തമിഴ്നാട്ടിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതികളായ അജിൻ, അഭിജിത്ത്, കിരൺ, നന്ദു, അഖിൽ ലാൽ എന്നിവരാണ് ഇന്ന് വഞ്ചിയൂർ കോടതിയിൽ കീഴടങ്ങിയത്.
കഴിഞ്ഞ ദിവസമാണ് തൈക്കാട് ശാസ്താ ക്ഷേത്രത്തിന് സമീപത്തു വെച്ച് ജഗതി ഉന്നതിയിലെയും രാജാജി നഗറിലേയും വിദ്യാർത്ഥികൾ ഏറ്റുമുട്ടിയത്. ഇവിടേക്ക് മധ്യസ്ഥതയ്ക്ക് എത്തിയതായിരുന്നു അലൻ. ജഗതി സ്വദേശികൾ ആണ് അലനെ കുത്തിയത്. അതേസമയം കൊലപാതകം ആസൂത്രിതമെന്ന് വിവരങ്ങളും ഇതുസംബവന്ധിച്ച പുറത്ത് വന്നിരുന്നു. മുൻവൈരാഗ്യത്തിന്റെ പേരിൽ നടത്തിയ ആസൂത്രിത കൊലപാതകമാണെന്നാണ് സംശയം. ഫുട്ബോൾ ടീമുകൾ തമ്മിൽ വൈരാഗ്യം ഉണ്ടായിരുന്നുവെന്നും ഇത് പറഞ്ഞു തീർക്കാൻ റൗഡി ലിസ്റ്റിൽ ഉള്‍പ്പെട്ട ആളെ കൊണ്ടു വന്നതാണ് കൊലപാതകം ആസൂത്രിതമാണെന്ന് സംശയിക്കാനുള്ള കാരണം.
