തിരുവനന്തപുരത്ത് പാഴ്സൽ വാങ്ങിയ ബീഫ് ഫ്രൈയിൽ ചത്ത പല്ലി; ഹോട്ടലിൽ ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥർ പരിശോധന നടത്തി

news image
Jun 20, 2024, 5:25 am GMT+0000 payyolionline.in
തിരുവനന്തപുരം: കന്യാകുമാരി ജില്ലയിലെ മാർത്താണ്ഡത്തെ  ഹോട്ടലിൽ നിന്ന് വാങ്ങിയ ബീഫ് ഫ്രൈയിൽ ചത്ത പല്ലിയെ കണ്ടെത്തിയെന്ന് പരാതി. ബദിരിയ എന്ന ഹോട്ടലിൽ നിന്നും വാങ്ങിയ ബീഫ് ഫ്രൈയിൽ നിന്ന് ചത്ത പല്ലിയെ കിട്ടിയതായി പൊലീസ് ഉദ്യോഗസ്ഥന്‍റെ മകനാണ് പരാതി നൽകിയത്.

പളുകൽ പൊലീസ് സ്റ്റേഷനിലെ സ്പെഷ്യൽ സബ് ഇൻസ്പെക്ടറായി ജോലി ചെയ്യുന്ന ഭുവനേന്ദ്രൻ കുടുംബസമേതം മാർത്താണ്ഡം പൊലീസ് ക്വാർട്ടേഴ്സിലാണ് താമസിക്കുന്നത്. ഇദ്ദേഹത്തിന്‍റെ മകൻ രോഹിത് കഴിഞ്ഞ ദിവസം ഹോട്ടലിലെത്തി ബീഫ് ഫ്രൈ വാങ്ങി. പൊലീസ് ക്വാർട്ടേഴ്സിലെത്തി കഴിക്കാൻ തുടങ്ങിയപ്പോഴാണ് പല്ലിയെ കണ്ടതെന്ന് രോഹിത് പറയുന്നു. തുടർന്ന്  രോഹിത്  മാർത്താണ്ഡം പൊലീസ് സ്റ്റേഷനിൽ പരാതി നൽകി.

 

ഭക്ഷ്യസുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥരെ അറിയിച്ചതിനെ തുടർന്ന് ഹോട്ടലിൽ പരിശോധന നടത്തി. പൊലീസും അന്വേഷണം നടത്തുന്നുണ്ട്. ജനങ്ങളുടെ സുരക്ഷയ്ക്കായി ഹോട്ടലുകളിൽ കർശന പരിശോധന നടത്തണമെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥരോട് നാട്ടുകാർ ആവശ്യപ്പെട്ടു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe