തിരുവനന്തപുരത്ത് രണ്ടാമത് ഒരു മെഡിക്കൽ കോളേജ് തുടങ്ങുന്നത് പരിഗണനയിൽ; സിസ്റ്റം ശരിയാക്കുമെന്ന് കെ മുരളീധരൻ

news image
May 19, 2026, 11:21 am GMT+0000 payyolionline.in

തിരുവനന്തപുരം: യുഡിഎഫ് സർക്കാർ അധികാരമേറ്റതിന് പിന്നാലെ മുഖം മിനുക്കാനൊരുങ്ങി ആരോഗ്യവകുപ്പ്. തിരുവനന്തപുരത്ത് രണ്ടാമതൊരു മെഡിക്കൽ കോളേജ് തുടങ്ങുന്നതും മെഡിക്കൽ കോളേജുകൾക്കായി പ്രത്യേക മാസ്റ്റർ പ്ലാൻ തുടങ്ങുന്നതും പരിഗണനയിലാണ്. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് വിവാദമായ ചികിത്സാ പിഴവ് ആരോപണങ്ങൾ അന്വേഷിക്കും. ആരോഗ്യവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചിട്ടുണ്ട്. സിസ്റ്റം ശരിയാക്കുമെന്ന് ആരോഗ്യമന്ത്രി കെ മുരളീധരൻ പറഞ്ഞു.

കെ മുരളീധരൻ ആരോഗ്യമന്ത്രി ആയതോടെ വകുപ്പിൽ സുപ്രധാന മാറ്റങ്ങൾ ഉണ്ടാകുമെന്നാണ് പ്രതീക്ഷ. മെഡിക്കൽ കോളേജുകളുടെ അടിസ്ഥാന വികസനത്തിനായി മാസ്റ്റർ പ്ലാൻ തയ്യാറാക്കുമെന്നും രോഗികൾ നിലത്ത് കിടക്കുന്ന സാഹചര്യം ഒഴിവാക്കുമെന്നും മന്ത്രി കെ മുരളീധരൻ പറഞ്ഞു.

തിരുവനന്തപുരം ജില്ലയിൽ രണ്ടാമത്തെ മെഡിക്കൽ കോളേജ് യാഥാർത്ഥ്യമാക്കുമെന്നും ആരോഗ്യ പ്രവർത്തകരുടെ നിയമനവും സ്ഥലംമാറ്റവും കൃത്യമായ മാർഗനിർദേശങ്ങൾ പാലിച്ച് മാത്രമാകുമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ സർക്കാരിന്റെ കാലത്തെ ചികിത്സാ പിഴവ് ആരോപണങ്ങൾ അന്വേഷിക്കുമെന്നും മുരളീധരൻ അറിയിച്ചു.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe