തിരുവനന്തപുരത്ത് രണ്ട് വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസിൽ പ്രതി പിടിയിൽ

news image
Mar 3, 2024, 11:00 am GMT+0000 payyolionline.in

 

തിരുവനന്തപുരം: പേട്ടയിൽ നാടോടി ദമ്പതികളുടെ മകളായ രണ്ട് വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസിൽ പ്രതി കൊല്ലത്ത് പിടിയിൽ. പ്രതിയുടെ വിശദാംശങ്ങൾ പുറത്തുവിട്ടിട്ടില്ല. ഇയാൾ നേരത്തെ നിരവധി കേസുകളിൽ പ്രതിയാണ്. കുട്ടിയെ ഉപദ്രവിക്കാൻ ലക്ഷ്യമിട്ടാണ് ഇയാൾ തട്ടിക്കൊണ്ട് പോയത്. എന്നാൽ കുട്ടി കരഞ്ഞപ്പോൾ ഉപേക്ഷിച്ചു രക്ഷപ്പെടുകയായിരുന്നു.

സി.സി.ടി.വി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് പ്രതിയെ കണ്ടെത്തുന്നതിൽ നിർണായകമായത്. പേട്ട പൊലീസാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. തിരുവനന്തപുരം ഡി.സി.പി നിധിൻ രാജിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. ആറ് മണിക്ക് കമീഷണർ മാധ്യമങ്ങളെ കാണും.

ഫെബ്രുവരി 19ന് പുലർച്ചെയാണ് നാടോടി ദമ്പതികളായ ഹൈദരാബാദ് സ്വദേശികളുടെ മകളെ കാണാതായത്. ഓ​ൾ സെ​യി​ന്‍റ്​​സ് കോ​ള​ജി​നും ബ്ര​ഹ്മോ​സി​നു​മി​ട‍യി​ൽ പ്ര​ധാ​ന പാ​ത​യു​ടെ സ​മീ​പ​ത്താ​ണ് നാ​ടി​നെ ന​ടു​ക്കി​യ സം​ഭ​വം. ഇ​ത​ര സം​സ്ഥാ​ന​ക്കാ​രു​ടെ ച​ര​ക്കു​ലോ​റി​ക​ൾ നി​ർ​ത്തി​യി​ടു​ന്ന തു​റ​സ്സാ​യ സ്ഥ​ല​ത്താ​ണ് ദ​മ്പ​തി​ക​ളും നാ​ലു​മ​ക്ക​ളും ക​ഴി​ഞ്ഞി​രു​ന്ന​ത്. ബ​ന്ധു​ക്ക​ളാ​യ അ​ഞ്ചു​പേ​രും ഇ​വ​ർ​ക്കൊ​പ്പ​മു​ണ്ടാ​യി​രു​ന്നു. മൂ​ന്ന്​ സ​ഹോ​ദ​ര​ങ്ങ​ൾ​ക്കു​സ​മീ​പം കൊ​തു​കു​വ​ല​ക്കു​ള്ളി​ലാ​ണ് കുഞ്ഞിനെ ഉ​റ​ങ്ങാ​ൻ കി​ട​ത്തി​യ​ത്. പു​ല​ർ​ച്ച 12.30ഓ​ടെ ഇ​ള​യ മ​ക​ന്‍റെ ബ​ഹ​ളം കേ​ട്ട് ഉ​ണ​ർ​ന്ന​പ്പോ​ഴാ​ണ് മ​ക​ളെ ന​ഷ്ട​മാ​യ വി​വ​ര​മ​റി​യു​ന്ന​ത്. തു​ട​ർ​ന്ന് പൊ​ലീ​സ് സ്റ്റേ​ഷ​നി​ലെ​ത്തി പി​താ​വ് പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു.

പൊലീസ് നടത്തിയ ഊർജിതമായ തെരച്ചിലിൽ 19 മണിക്കൂറിന് ശേഷം വൈകീട്ട് 7.15ഓടെയാണ് കൊ​ച്ചു​വേ​ളി റെ​യിൽവേ​സ്റ്റേ​ഷ​നു സ​മീ​പ​ത്തെ ഓ​ട​യി​ൽ നി​ന്ന് കുഞ്ഞിനെ​ ക​ണ്ടെ​ത്തിയത്. കുട്ടിക്ക് ദേഹോപദ്രവമോ കാര്യമായ പരിക്കുകളോ ഉണ്ടായിരുന്നില്ല.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe