പയ്യോളി: നിയന്ത്രണംവിട്ട കാറിടിച്ച് ഓട്ടോ തകർന്നു. ഇന്ന് രാവിലെ 8:30 യാണ് അപകടം. തുറയൂർ അട്ടക്കുണ്ട് ജംഗ്ഷൻ സമീപം നിർത്തിയിട്ട ഓട്ടോയിൽ കാർ ഇടിച്ചു കയറുകയായിരുന്നു. കാറിൽ ഒരാൾ മാത്രമാണ് ഉണ്ടായിരുന്നത്. ഓട്ടോ രാവിലെ ആറരയോടെ നിർത്തിയിട്ട് ഡ്രൈവർ മറ്റൊരിടത്തേക്ക് പോയതായിരുന്നു. കെഎസ്ഇബി ഉദ്യോഗസ്ഥനായ ആളാണ് കാർ ഓടിച്ചത് കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.