പയ്യോളി : തുറയൂർ ഗവ.യുപി സ്കൂളിൽ സ്കൂൾ സപ്പോർട്ടിംഗ് ഗ്രൂപ്പ് നേതൃത്വത്തിൽ 6 ലക്ഷം രൂപ ചെലവിൽ നവീകരിച്ച കമ്പ്യൂട്ടർ ലാബും, ഐടി സ്മാർട്ട് ക്ലാസ് മുറികളും തുറയൂർ പഞ്ചായത്ത് പ്രസിഡൻ്റ് സി കെ ഗിരീഷ് ഉദ്ഘാടനം ചെയ്തു. സപ്പോർട്ടിങ്ങ് ഗ്രൂപ്പ് ചെയർമാൻ പാറക്കെട്ടിൽ റഹൂഫ് അധ്യക്ഷനായി. സപ്പോർട്ടിങ്ങ് ഗ്രൂപ്പ് കമ്മിറ്റിയിൽ നിന്നും ഐടി ഉപകരണങ്ങൾ സ്കൂൾ അധികൃതർ ഏറ്റുവാങ്ങി.
നവീകരണ പ്രവർത്തനങ്ങൾക്ക് സഹകരിച്ച കുടുംബങ്ങളെയും സംഘടനകളെയും സ്ഥാപനങ്ങളെയുംവ്യക്തികളെയുംചടങ്ങിൽ ആദരിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ശ്രീജ മാവുള്ളാട്ടിൽ, ബാലറാം പുതുക്കുടി, ടി പി അബ്ദുൽ അസീസ്, ആദിൽ മുണ്ടിയത്ത്, സുധീഷ് വേട്ടുവക്ക ണ്ടി, പിടിഎ പ്രസിഡൻ്റ് യഅക്കൂബ് കുന്നത്ത്, എ കെ അബ്ദുറഹിമാൻ എന്നിവർ സംസാരിച്ചു. ഇല്ലത്ത് രാധാകൃഷ്ണൻ സ്വാഗതവും പ്രധാനാധ്യാപകൻ ഇ എം രാമദാസൻ നന്ദിയും പറഞ്ഞു.