തുറയൂർ: തുറയൂർ പഞ്ചായത്ത് ജിസിസി കമ്മിറ്റി നിലവിൽ വന്നു. യു എ ഇ , ഖത്തർ, സൗദി, ബഹ്റൈൻ, ഒമാൻ എന്നീ ഗൾഫ് രാജ്യങ്ങളിൽ ഉള്ള കെഎംസിസി പ്രതിനിധികൾ ചേർന്നതാണ് കോഓർഡിനേഷൻ കമ്മിറ്റി.
ഭാരവാഹികളായി കുന്നുമ്മൽ അബ്ദുറഹ്മാൻ ( ചെയർമാൻ ) , മണാട്ട് അമ്മദ് ( ജനറൽ കൺവീനർ) കെടി ഗഫൂർ, റാഷിദ് കിഴക്കയിൽ (വൈസ് ചെയർമാൻമാർ), ഷാനി സി കെ, അബ്ദുല്ല ആലക്കുനി (ജോയിന്റ് കൺവീനർമാർ), ആഷിക് കൊമ്മിലേരി (ട്രഷറർ)കൂടാതെ ഒമ്പത് അംഗ എക്സിക്യൂട്ടീവ് മെമ്പർമാർ ചേർന്നതാണ് കോഓർഡിനേഷൻ കമ്മിറ്റി.
നാസർ മൊയ്തീൻ (സൗദി), ഖലീൽ റഹ്മാൻ ( കുവൈറ്റ്), കുന്നുമ്മൽ റസാക്ക്, ഷാജഹാൻ കെ (ഖത്തർ), സുബൈർ കണ്ണമ്പത്ത്, ഇസ്മയിൽ പടന്നയിൽ ( ബഹ്റൈൻ), മൂസ മരി തേരി, സുബൈർ ഇ( ഒമാൻ) എന്നിവരാണ് എക്സിക്യൂട്ടീവ് അംഗങ്ങൾ.
തുറയൂർ പഞ്ചായത്തിലെ ജീവ കാരുണ്യ പ്രവർത്തനങ്ങൾക്കും നാട്ടിന്റെ പുരോഗതിക്ക് വേണ്ടിയും നേതൃത്വം കൊടുക്കുമെന്നും പ്രത്യേകിച്ച് ഉന്നത വിദ്യാഭ്യസത്തിനും കുടുംബത്തിന് ആശ്രയമാകുന്ന സ്വയം തൊഴിൽ പദ്ധതി ക്കും ഊന്നൽ നൽകുന്ന പ്രവർത്തനങ്ങൾ ക്കും ശ്രദ്ധ കൊടുക്കുമെന്നും പ്രഥമ യോഗത്തിൽ നേതാക്കൾ അറിയിച്ചു.
ചെയർമാൻ കുന്നുമ്മൽ അബ്ദുറഹ്മാൻ അദ്ധ്യക്ഷം വഹിച്ചു. ജനറൽ കൺവീനർ അമ്മദ് മണാട്ട് സ്വാഗതം പറഞ്ഞു. പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ് ടിപി അബ്ദുൽ അസീസ് ഉൽഘാടനം ചെയ്തു. സികെ അസീസ്, ഷാനി സികെ, സുബൈർ കണ്ണമ്പത്ത്, ഹംസ കൊയിലോത്ത്, അബ്ദുല്ല ആലക്കുനി, കെടി ഗഫൂർ, ഖലീൽ റഹ്മാൻ ടിപി, റാഷിദ് കിഴക്കയിൽ, പിടി അബ്ദുല്ല, ഷാജഹാൻ കെ എന്നിവർ സംസാരിച്ചു.