തൃശൂർ : തൃശൂരിൽ സി ഐക്ക് കുത്തേറ്റു. ഒല്ലൂർ സി ഐ ഹർഷാദിനാണ് കുത്തേറ്റത്. ഹർഷാദിന്റെ കൈക്ക് പരിക്കേറ്റു. പരിക്ക് സാരമുള്ളതല്ല.അഞ്ചേരി അയ്യപ്പൻ കാവ് ക്ഷേത്രത്തിന് അടുത്താണ് സംഭവം.
കാപ്പ കേസ് പ്രതിയെ പിടികൂടാനെത്തിയപ്പോഴാണ് ആക്രമണമുണ്ടായത്. അനന്തുമാരി എന്ന ഗുണ്ടയാണ് ആക്രമിച്ചത്. അനന്തുമാരി ഉൾപ്പെടെ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. പരിക്കേറ്റ ഹർഷാദിനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.