തൃശൂർ: തൃശൂർ ചെറുതുരുത്തിയിൽ ഓടിക്കൊണ്ടിരുന്ന ട്രെയിന് മുകളിൽ മരം വീണു. ജാംനഗറിൽ നിന്നും തിരുനൽവേലിയ്ക്ക് പോകുന്ന ട്രെയിനിന് മുകളിലാണ് മരം വീണത്.
രാവിലെ 10 മണിയോടയായിരുന്നു സംഭവം. മരം വീണതോടെ ഒരു മണിക്കൂറോളം ട്രെയിൻ നിർത്തിയിട്ടു. തുടർന്ന് ടി ആർ ഡി സംഘം സ്ഥത്തെത്തി മരം മുറിച്ചു മാറ്റിയാണ് ട്രെയിൻ യാത്ര തുടർന്നത്. നിലവിൽ ഷൊർണുർ തൃശൂർ പാതയിൽ വന്ദേ ഭാരത് അടക്കമുള്ള ട്രെയിനുകളെല്ലാം വൈകിയോടുകയാണ്. മംഗലാപുരത്തുനിന്നും തിരുവനന്തപുരത്തേക്ക് പോകുന്ന 20631 വന്ദേ ഭാരത് ആണ് വൈകിയോടുന്നത്