പയ്യോളി : തെങ്ങ് കയറ്റ തൊഴിൽ മേഖലയിൽ അന്യ സംസ്ഥാന തൊഴിലാളികളെ എത്തിച്ച് പ്രാദേശികമായി തെങ്ങ് കയറുന്ന തൊഴിലാളികളുടെ തൊഴിൽ സുരക്ഷയ്ക്ക് ഭീഷണിയായി ഏജൻസികളുടെ കടന്നുകയറ്റം സർക്കാർ നിയന്ത്രിക്കണമെന്ന് സംയുക്ത തൊഴിലാളി യൂണിയൻ പയ്യോളി മുൻസിപ്പൽ കമ്മറ്റി യോഗം സർക്കാരിനോടാവശ്യപ്പെട്ടു ഭീമമായ തുക തൊഴിലുടമകളിൽ നിന്നും വാങ്ങി തുഛമായ മാസവേതനത്തിന് അന്യ സംസ്ഥാനതൊഴിലാളികളെ എത്തിച്ച് തെങ്ങുകയറ്റ മേഖലയിൽ ജോലി ചെയ്യുന്ന തൊഴിലാളികളുടെ തൊഴിലിന് ഭീഷണിയായി ഏജൻസികൾ നാട്ടിൽ അനുദിനം വർദ്ധിച്ചുവരികയാണ് തൊഴിൽ മേഖലക്ക് മാത്രമല്ല തെങ്ങ് കൃഷിക്ക് തന്നെ ദോഷകരമായ രീതിയിലുള്ള തെങ്ങുകയറ്റം തെങ്ങ് പരിപാലനത്തിനും ക്രമേണ തെങ്ങ് കൃഷിക്കും അപകടകരമാണ് 25/9/2025ന് പയ്യോളി കണ്ണംവെള്ളി ഹാളിൽ സംയുക്ത തൊഴിലാളി യൂണിയൻ ചേർന്ന യോഗം വിലയിരുത്തി. വിവിധ രാഷ്ട്രീയ പാർട്ടികളെ പ്രതിനിധീകരിച്ച് കാര്യാട്ട് ഗോപാലൻ., കുഴിക്കാട്ട് ശ്രീനി , പ്രദീപൻ തടത്തിൽ , ചെറിയാവി സുരേഷ് ബാബു, മനോജൻ ചാത്തങ്ങാടി, എസ്.കെ ബാബു’, സോമദാസ് ടി.പി, തോട്ടത്തുംതാഴ ബാബു എന്നിവർ സംസാരിച്ചു യോഗത്തിൻ തൊഴിലാളി യൂണിയൻ പ്രസിഡണ്ട് സത്യനാഥൻ പടിഞ്ഞാറെ കീഴം കോട്ട് അധ്യക്ഷത വഹിച്ചു സെക്രട്ടറി ധനേഷ് സി.കെ ടി സ്വാഗതം പറഞ്ഞു രാജേഷ് പുതുക്കോട്ട് താഴ നന്ദി പറഞ്ഞു
തെങ്ങുകയറ്റ തൊഴിലാളികളുടെ തൊഴിൽ സംരക്ഷണം ഉറപ്പാക്കണം ; സംയുക്ത തൊഴിലാളി യൂണിയൻ പയ്യോളി മുൻസിപ്പൽ കമ്മിറ്റി യോഗം

Sep 28, 2025, 5:37 pm GMT+0000
payyolionline.in
ഭർത്താവിനും കുഞ്ഞിനുമൊപ്പം സഞ്ചരിക്കുന്നതിനിടെ അപകടം; സ്കൂട്ടറിൽ കണ്ടെയ്നര്‍ ..
ശബരിമല സ്വർണ്ണപ്പാളി കേസ്: ഹൈക്കോടതി ഇന്ന് പരിഗണിക്കും, ദ്വാരപാലക പീഠം കണ്ടെത ..