തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഐ.ടി.ഐയിലെത്തിയ കൃഷ്ണകുമാറിനെ തടഞ്ഞ് എസ്.എഫ്.ഐ; എ.ബി.വി.പി പ്രവർത്തകരുമായി സംഘർഷം

news image
Mar 27, 2024, 10:07 am GMT+0000 payyolionline.in

കൊല്ലം: തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ എൻ.ഡി.എ സ്ഥാനാർഥിയും നടനുമായ കൃഷ്ണകുമാറിനെ എസ്.എഫ്.ഐ പ്രവർത്തകർ തടഞ്ഞതിനെ തുടർന്ന് കൊല്ലം ചന്ദനത്തോപ്പ് ഐ.ടി.ഐയിൽ സംഘർഷം. സ്ഥാനാർഥിയുടെ സന്ദർശനത്തോടനുബന്ധിച്ച് സ്പോർട്സ് ഡേയുടെ സമ്മാനദാനം നടത്താൻ ശ്രമിച്ചതാണ് സംഘർഷത്തിനിടയാക്കിയത്.

പ്രചാരണത്തിന്റെ ഭാഗമായി എത്തിയ സ്ഥാനാർഥിയെ കൊണ്ട് സമ്മാനദാനം നടത്താൻ കഴിയില്ലെന്ന് എസ്.എഫ്.ഐ യൂനിയൻ അംഗങ്ങൾ അറിയിച്ചു. തുടർന്ന് എ.ബി.വി.പി–എസ്.എഫ്.ഐ പ്രവർത്തകർ തമ്മിൽ സംഘർഷം ഉണ്ടാവുകയായിരുന്നു. മുതിർന്ന നേതാക്കളും അധ്യാപകരും ചേർന്നാണ് രംഗം ശാന്തമാക്കിയത്.

നേരത്തെ എൽ.ഡി.എഫ് സ്ഥാനാർഥി എം. മുകേഷ് കോളജിലെത്തി ആർട്സ് മത്സര വിജയികൾക്ക് സമ്മാനദാനം നടത്തിയിരുന്നു. എന്നാൽ, ഇത് തെരഞ്ഞെടുപ്പിന് മുമ്പ് പ്രഖ്യാപിച്ച പരിപാടിയായിരുന്നെന്നാണ് എസ്.എഫ്.ഐയുടെ വാദം. ദിവസങ്ങൾക്ക് മുമ്പ് യു.ഡി.എഫ് സ്ഥാനാർഥി എൻ.കെ. പ്രേമചന്ദ്രനും കാമ്പസിലെത്തി വിദ്യാർഥികളുമായി സംവദിച്ചിരുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe