തെരഞ്ഞെടുപ്പ് സി.സി.ടി.വി,വിഡിയോ ദൃശ്യങ്ങൾ 45 ദിവസം വരെ; നിർദേശവുമായി തെരഞ്ഞെടുപ്പ് കമീഷൻ

news image
Jun 21, 2025, 4:42 am GMT+0000 payyolionline.in

ന്യൂ​ഡ​ൽ​ഹി: തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ക്രി​യ​യു​ടെ സി.​സി.​ടി.​വി, വെ​ബ്‌​കാ​സ്റ്റി​ങ്, വി​ഡി​യോ ദൃ​ശ്യ​ങ്ങ​ൾ എ​ന്നി​വ 45 ദി​വ​സ​ത്തി​ന് ശേ​ഷം ന​ശി​പ്പി​ക്കാ​ൻ തെ​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​ൻ സം​സ്ഥാ​ന തെ​ര​ഞ്ഞെ​ടു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് നി​ർ​ദേ​ശം ന​ൽ​കി. ഇ​ല​ക്ട്രോ​ണി​ക് ഡേ​റ്റ ഉ​പ​യോ​ഗി​ച്ച് ‘ദു​രു​ദ്ദേ​ശ്യ​പ​ര​മാ​യ വി​വ​ര​ണ​ങ്ങ​ൾ’ ത​ട​യാ​നാ​ണ് ന​ട​പ​ടി​യെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് വി​ഡി​യോ ദൃ​ശ്യ​ങ്ങ​ള​ട​ക്ക​മു​ള്ള​വ ന​ശി​പ്പി​ക്കാ​ൻ നി​ർ​ദേ​ശം ന​ൽ​കി​യ​ത്. മേ​യ്‌ 30ന് ​മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​ൻ സം​സ്ഥാ​ന​ങ്ങ​ളി​ലെ ചീ​ഫ്‌ ഇ​ല​ക്ട​റ​ല്‍ ഓ​ഫി​സ​ര്‍മാ​ര്‍ക്ക്‌ (സി.​ഇ.​ഒ) അ​യ​ച്ച ക​ത്തി​ലാ​ണ്‌ തെ​ര​ഞ്ഞെ​ടു​പ്പു വി​ധി​ക​ൾ 45 ദി​വ​സ​ത്തി​നു​ള്ളി​ൽ കോ​ട​തി​ക​ളി​ൽ ചോ​ദ്യം​ചെ​യ്തി​ല്ലെ​ങ്കി​ൽ സി.​സി.​ടി.​വി, വെ​ബ്‌​കാ​സ്റ്റി​ങ്, വി​ഡി​യോ ദൃ​ശ്യ​ങ്ങ​ൾ നീ​ക്കം​ചെ​യ്യാ​ൻ ആ​വ​ശ്യ​പ്പെ​ട്ട​ത്.

ഇ​ത്ത​രം തെ​ര​ഞ്ഞെ​ടു​പ്പ്‌ വി​വ​ര​ങ്ങ​ള്‍ സ്ഥാ​നാ​ര്‍ഥി​ക​ള​ല്ലാ​ത്ത മ​റ്റു​ള്ള​വ​ര്‍ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ വ്യാ​ജ​വി​വ​ര​ങ്ങ​ളും വി​ദ്വേ​ഷ​വും പ്ര​ച​രി​പ്പി​ക്കാ​ന്‍ ദു​രു​പ​യോ​ഗി​ക്കു​ന്നു​ണ്ടെ​ന്നും ക​ത്തി​ല്‍ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. തെ​ര​ഞ്ഞെ​ടു​പ്പ്‌ ഫ​ല​പ്ര​ഖ്യാ​പ​നം ക​ഴി​ഞ്ഞ് 45 ദി​വ​സ​ത്തി​നു​ള്ളി​ൽ പ​രാ​തി ന​ൽ​ക​ണ​മെ​ന്നാ​ണ് 1951 ലെ ​ജ​ന​പ്രാ​തി​നി​ധ്യ നി​യ​മം. ഈ ​സ​മ​യ​പ​രി​ധി പ​രി​ഗ​ണി​ച്ചാ​ണ്‌ തെ​ര​ഞ്ഞെ​ടു​പ്പ്‌ ക​മീ​ഷ​ന്‍ തെ​ര​ഞ്ഞെ​ടു​പ്പ്‌ ദൃ​ശ്യ​ങ്ങ​ളു​ടെ സം​ര​ക്ഷ​ണ കാ​ല​യ​ള​വി​ലും 45 ദി​വ​സം നി​ർ​ദേ​ശി​ച്ച​ത്.

ക​ഴി​ഞ്ഞ ഡി​സം​ബ​റി​ല്‍ കേ​ന്ദ്രം തെ​ര​ഞ്ഞെ​ടു​പ്പ്‌ പ്ര​ക്രി​യ​യു​ടെ സി.​സി.​ടി.​വി, വെ​ബ്‌​കാ​സ്റ്റി​ങ് വി​ഡി​യോ ദൃ​ശ്യ​ങ്ങ​ള്‍ തു​ട​ങ്ങി​യ ഇ​ല​ക്ട്രോ​ണി​ക്‌ രേ​ഖ​ക​ളു​ടെ പൊ​തു​ജ​ന പ​രി​ശോ​ധ​ന​ക്ക്‌ ത​ട​യി​ട്ട് തെ​ര​ഞ്ഞെ​ടു​പ്പ്‌ പെ​രു​മാ​റ്റ​ച്ച​ട്ട​ത്തി​ലും ഭേ​ദ​ഗ​തി വ​രു​ത്തി​യി​രു​ന്നു. മ​ഹാ​രാ​ഷ്ട്ര നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​നെ​തി​രെ ആ​രോ​പ​ണം ഉ​ന്ന​യി​ച്ച കോ​ൺ​ഗ്ര​സ് സി.​സി.​ടി.​വി ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്തു​വി​ടാ​ൻ ഈ​യി​ടെ ക​മീ​ഷ​നെ വെ​ല്ലു​വി​ളി​ച്ചി​രു​ന്നു

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe