ഉള്ളേരി: പനയിൽ നിന്നും വീണ് യുവാവ് മരിച്ചു.അന്നശ്ശേരി ചെമ്പിലാം പൂക്കോട്ട് സുബീഷ് (37) ആണ് മരിച്ചത്. ഇന്നലെയാണ് അപകടം. തെരുവത്ത്കടവ് ഒറവിൽ വെച്ച് പനങ്കായ പറിക്കാൻ പനയിൽ കയറിയതായിരുന്നു. പെട്ടെന്ന് സുബീഷ് നിലത്തേക്ക് വീഴുകയായിരുന്നു. ഉടനെ മൊടക്കല്ലൂരിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
അത്തോളി പോലീസ് ഇൻക്വസ്റ്റ് നടപടി പൂർത്തിയാക്കിയ ശേഷം മൃതദേഹം കോഴിക്കോട് ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. അച്ഛൻ : പരേതനായ സുഗുണൻ. അമ്മ: രാധ. സഹോദരി: ദീപ സിജീഷ് (കല്പറ്റ) സംസ്കാരം ഇന്ന് ഉച്ചയ്ക്ക് ഒരു മണിക്ക് വെസ്റ്റ് ഹിൽ പൊതു ശ്മശാനത്തിൽ നടക്കും