കോഴിക്കോട് തൊട്ടിൽപാലത്ത് കള്ളത്തോക്ക് നിർമാണം നടത്തിയ ഒരാൾ പിടിയിൽ. കോഴിക്കോട് തൊട്ടിൽപാലം കുണ്ടുതോട്ടിൽ ആമ്പല്ലൂർ ബാബുവിന്റെ വീട്ടിൽ തൊട്ടിൽപ്പാലം പൊലീസ് നടത്തിയ പരിശോധനയിൽ 3 കള്ള തോക്കുകൾ നിർമ്മിക്കുന്നതായി കണ്ടെത്തി. വീടിനോട് ചേർന്ന പണിശാലയിൽ നിന്നുമായാണ് നാടൻ തോക്കുകൾ കണ്ടെത്തിയത്.
തോക്ക് നിർമ്മാണവുമായി ബന്ധപ്പെട്ട് വീട്ടിൽ ഉണ്ടായിരുന്ന ആമ്പല്ലൂർ ഉണ്ണി എന്നയാളെ തൊട്ടിൽപ്പാലം പൊലീസ് കസ്റ്റഡിയിലെടുത്തു. നിർമ്മാണം പൂർത്തിയായ രണ്ടു തോക്കുകളും നിർമ്മാണത്തിലിരിക്കുന്ന ഒരു തോക്കുമാണ് തൊട്ടിൽപ്പാലം സബ് ഇൻസ്പെക്ടർ എം നൗഷാദിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം നടത്തിയ തിരച്ചിലിൽ പിടികൂടിയത്.