തൊഴിലുറപ്പ് തൊഴിലാളികൾക്കൊപ്പം കപ്പയും ചമ്മന്തിയും കട്ടന്‍ ചായയും; ഭക്ഷണം പങ്കിട്ട് കെ.സി. വേണു​ഗോപാൽ

news image
Dec 22, 2025, 10:03 am GMT+0000 payyolionline.in

ആലപ്പുഴ: തൊഴിലുറപ്പ് തൊഴിലാളികൾക്കൊപ്പം ഭക്ഷണം പങ്കിട്ട് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണു​ഗോപാൽ. അദ്ദേഹം തന്നെയാണ് തന്റേ ഫേസ്ബുക്ക് പേജിൽ വീഡിയോ പങ്കുവെച്ചത്. ആലപ്പുഴ പുറക്കാട് പഞ്ചായത്തിലെ തോട്ടപ്പള്ളി പടിഞ്ഞാറ് ചാലയിൽ തോപ്പിൽ ഭാഗത്ത് കൃഷിയിടത്തിൽ ജോലിയിൽ വ്യാപൃതരായിരുന്ന തൊഴിലുറപ്പ് തൊഴിലാളികൾക്കൊപ്പമാണ് അദ്ദേഹം ഭക്ഷണം പങ്കിട്ടത്.

പാർലമെൻ്റിൽ മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിയുടെ ആത്മാവിനെ തന്നെ നഷ്‌ടപ്പെടുത്തുന്ന നിയമഭേദഗതികൾക്കെതിരെ പ്രതിപക്ഷം ശക്തമായ പോരാട്ടം നടത്തിയതിനു പിന്നാലെ നാട്ടിലെത്തിയപ്പോൾ ആദ്യം കണ്ട തൊഴിലാളികളോട് തന്നെ സംസാരിക്കാമെന്നു കരുതിയാണ് അവിടെയിറങ്ങിയതെന്ന് അദ്ദേഹം പറഞ്ഞു. ഉച്ചഭക്ഷണത്തിനായി അവർ കരുതിയ കപ്പയും മുളക് അരച്ചതും കട്ടൻചായയും വാഴയിലയിൽ ഞങ്ങൾ പങ്കിട്ടു കഴിച്ചുവെന്നും കയ്യിൽ ഒന്നും കരുതാതിരുന്നതിനാൽ തൊട്ടടുത്ത ബേക്കറിയിൽ നിന്ന് ഒരു ക്രിസ്തുമസ് കേക്ക് വാങ്ങി അവരുടെ പണിസ്ഥലത്തുവച്ചു തന്നെ മുറിച്ച് എല്ലാവർക്കും മധുരവും നൽകി പുതുവത്സരാശംസകൾ നേർന്നാണ് മടങ്ങിയതെന്നും അദ്ദേഹം കുറിച്ചു.

നേരത്തെ ട്രെയിന്‍ യാത്രക്കിടെ സഹയാത്രികക്കൊപ്പം ഭക്ഷണം പങ്കിട്ട പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍റെ വീഡിയോ വൈറലായിരുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe